റിമാൻഡ് പ്രതിയുടെ മരണം; പൊലീസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: റിമാൻഡ് പ്രതിയുടെ മരണത്തിൽ പൊലീസിെൻറ വീഴ് ച സമ്മതിച്ച് മുഖ്യമന്ത്രി. പീരുമേട് സബ്ജയിലിൽ റിമാൻഡ് പ്രതി ഹര ിതാ ഫൈനാന്‍സ് ഉടമ രാജ്കുമാർ മരിച്ചതില്‍ സംശയകരമായ സാഹചര്യമു ണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ വ്യക്തമാക്കി. എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്നും പരിശോധിക്കും. പ്രത്യേകസംഘത്തെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്തും. ഇൗ വിഷയത്തിൽ അടിയന്തരപ്രമേയത്തിന് പി.ടി. തോമസ് നൽകിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
െപാലീസ് പിടിച്ചാൽ ശവപ്പെട്ടി വാങ്ങേണ്ട ഗതികേടാണ് സംസ്ഥാനത്തെന്നും രാജ്കുമാറിെൻറ മരണത്തിൽ എസ്.പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിെൻറ വാർഷികദിനത്തിൽതന്നെ ഇത്തരമൊരു വിഷയത്തിൽ മറുപടി പറയേണ്ടിവരുന്നത് വിധി വൈപരീത്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു തെറ്റിനെയും സര്‍ക്കാര്‍ അംഗീകരിക്കില്ല.
ഒരാളെ കസ്റ്റഡിയിലെടുത്താല്‍ കോടതിയില്‍ ഹാജരാക്കി മേല്‍നടപടി സ്വീകരിക്കുക എന്നതാണ് സാധാരണ നടപടിക്രമം. ഇതിന് വിപരീതമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതിയില്‍നിന്ന് പണം കവരാൻ 105 മണിക്കൂറും 30 മിനിറ്റും കസ്റ്റഡിയില്‍ െവച്ച് പൊലീസ് മർദിക്കുകയായിരുന്നുവെന്ന് പി.ടി. തോമസ് ആരോപിച്ചു.
പൊലീസ് സേനയിലുണ്ടായിരിക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതിഫലനമാണ് രാജ്കുമാറിെൻറ ഉരുട്ടിക്കൊലയെന്നും എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.