ബി.ജെ.പി നേതാക്കൾ സമീപിച്ചപ്പോൾ സംഘപരിവാർ വിരുദ്ധ നിലപാട് തുറന്നു പറഞ്ഞെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി
text_fieldsമൂന്നാർ: ബി.ജെ.പിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി.ബി.ജെ.പി സംസ്ഥാന നേതാക്കളടക്കമുള്ളവർ മുന്നണിയിൽ ചേരാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമായി പലതവണ സമീപിച്ചെന്നും എന്നാൽ അവരോട് സംഘപരിവാർ വിരുദ്ധ നിലപാട് തുറന്നു പറഞ്ഞെന്നും ഗോമതി ഫേസ്ബുക്കിൽ കുറിച്ചു. ബി.ജെ.പിയിൽ ചേരുന്നുവെന്ന മാധ്യമ വാർത്തകളെയും ഗോമതി തള്ളി.
ഗോമതി പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
രാവിലെ മുതൽ എന്‍റെ ഫോണിലേക്ക് സുഹൃത്തുക്കളും ബന്ധുക്കളും അടക്കം അനേകം പേരുടെ വിളിയും വിവരാന്വേഷണവും വരുന്നതു കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്. എല്ലാവർക്കും അറിയേണ്ടത് ഇന്നലെയും ഇന്നുമായി വ്യത്യസ്ത മാധ്യമങ്ങളിൽ ഞാൻ ബിജെപിയിലേക്ക് പോവുന്നു എന്ന തരത്തിൽ വന്ന വാർത്തകളുടെ സത്യാവസ്ഥയാണ്. ബി.ജെ.പി സംസ്ഥാന നേതാക്കളടക്കമുള്ളവർ എന്നെ മുന്നണിയിൽ ചേരാനും ഇലക്ഷന് മത്സരിക്കാനുമായി പലതവണ സമീപിച്ചു, എന്നാൽ അവരോട് എൻ്റെ സംഘപരിവാർ വിരുദ്ധ നിലപാട് തുറന്നു പറഞ്ഞ്, അത്തരത്തിലുള്ള ചർച്ചകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കയാണ് ഞാൻ ചെയ്തത്.എന്നിട്ടും ,എന്നോട് ഇതേക്കുറിച്ച് യാതൊരു തരത്തിലുള്ള അന്വേഷണവും കൂടാതെ ഗോമതി ബി.ജെ.പിയിലേക്ക് എന്ന തരത്തിൽ വാർത്ത നൽകുകയാണ് മാധ്യമങ്ങൾ... നിങ്ങളെപ്പോലുള്ളവർ ദശാബ്ദങ്ങളായി നൽകുന്ന വ്യാജവാർത്തകളെക്കൂടി അതിജീവിച്ചാണ് ഗോമതി എന്ന ഞാൻ ഇന്നും ഗോമതിയായി എൻ്റെ ജനങ്ങൾക്കിടയിൽ നിൽക്കുന്നത് എന്നു മാത്രം ഓർമ്മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.