കോവിഡ് കാലത്തും ആധാരം മടക്കിവാങ്ങാൻ വൈകിയാൽ പിഴ
text_fieldsതിരുവനന്തപുരം: രജിസ്ട്രേഷന് ശേഷം ആധാരം മടക്കി വാങ്ങാൻ ഒരുദിവസം വൈകിയാൽ പോലും പിഴ ഇൗടാക്കി കോവിഡ് കാലത്തും ഇടപാടുകാരെ രജിസ്ട്രേഷൻ വകുപ്പ് പിഴിയുന്നു. സാധാരണയായി ആധാരങ്ങൾ രണ്ട്ദിവസത്തിനകം തന്നെ സ്കാനിങ് ഉൾപ്പെടെ നടപടി പൂർത്തിയായി ഉടമകൾക്ക് തിരികെ നൽകാൻ തയാറാകാറുണ്ട്. 15 ദിവസത്തിനുള്ളിൽ തിരികെ വാങ്ങിയില്ലെങ്കിൽ പിഴ ഈടാക്കുന്നതാണ് രീതി. എന്നാൽ കോവിഡ് കാലമായതോടെ ജീവനക്കാരുടെ ഹാജർ കുറയുകയും ആധാരങ്ങൾ തിരികെ നൽകാൻ വൈകുകയും ചെയ്യുന്നുണ്ട്.
ഉദ്യോഗസ്ഥരുടെ അഭാവം മൂലം വൈകുന്ന ആധാരങ്ങൾക്കും പക്ഷേ, പിഴ ഈടാക്കുകയാണ്.സബ് രജിസ്ട്രാർ ഒാഫിസുകൾ സ്ഥിതിചെയ്യുന്ന പ്രദേശം എ കാറ്റഗറിയിലാകുമ്പോൾ ഭൂമികൈമാറ്റം രജിസ്റ്റർ ചെയ്തുവാങ്ങുന്നയാൾ കണ്ടെയ്ൻമെൻറ് സോണിലോ ഡി കാറ്റഗറിയിേലാ ആയിരിക്കും. ഇതാണ് സംസ്ഥാനത്തെ പലയിടെത്തയും സ്ഥിതി.
ഇതുകൊണ്ടുതന്നെ കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത ആധാരം നിശ്ചിത ദിവസത്തിനുള്ളിൽ തിരികെ വാങ്ങാൻ പലർക്കും കഴിയാറില്ല. ഈ സാഹചര്യത്തിൽ അനുഭാവപൂർവമുള്ള സമീപനത്തിന് പകരമാണ് പിഴ പിടിച്ചുപറിക്കുന്നത്.
കോവിഡ് കാലത്തെ ഭൂമികൈമാറ്റവും പ്രതിസന്ധിയിലാണ്. ഏത് സബ് രജിസ്ട്രാർ ഒാഫിസിലും രജിസ്റ്റർ ചെയ്യാനായി എനിവെയർ രജിസ്േട്രഷൻ പദ്ധതി സർക്കാർ കൊണ്ടുവന്നിരുന്നെങ്കിലും കാര്യക്ഷമമല്ല. വസ്തു സ്ഥിതിചെയ്യുന്ന സബ് രജിസ്ട്രാർ ഓഫിസിൽ നിന്നും രജിസ്റ്റർ ചെയ്യുന്ന ഓഫിസിലേക്ക് വസ്തുവിെൻറ വിവരം ഓൺലൈൻ വഴി ലഭിച്ചാേല ഇത് സാധ്യമാകൂ. വസ്തുവിവരം ഓൺലൈൻവഴി ലഭിക്കുന്നതിന് ദിവസങ്ങളോളം കാത്തിരിക്കേണ്ടതിനാൽ ഈ സാഹസത്തിന് ആരും െമനക്കെടാറില്ല. വസ്തു സ്ഥിതി ചെയ്യുന്ന ഓഫിസിൽ തന്നെ കൈമാറ്റം രജിസ്റ്റർ ചെയ്യണമെന്ന ഉദ്യോഗസ്ഥരുടെ പിടിവാശി കാരണം വിവരകൈമാറ്റം വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.