രാജകുടുംബങ്ങൾക്ക് നൽകാനുള്ള പെൻഷൻ കുടിശ്ശിക; പണലഭ്യതക്കനുസരിച്ച് വിതരണം ചെയ്യുമെന്ന് സർക്കാർ
text_fieldsകൊച്ചി: രാജകുടുംബങ്ങൾക്ക് നൽകാനുള്ള പെൻഷൻ കുടിശ്ശിക സർക്കാറിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് വിതരണം ചെയ്യുമെന്ന് സർക്കാർ ഹൈകോടതിയിൽ. 2011 ജനുവരി മുതലുള്ള കുടിശ്ശിക കോടതി ഉത്തരവിട്ടിട്ടും നൽകുന്നില്ലെന്ന് കാട്ടി ആലുവ തെക്കേടത്ത് കോവിലകത്ത് ബി.എൽ. കേരളവർമ തമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം.
കോട്ടയം ജില്ലയിലെ ഞാവക്കാട് കുടുംബത്തിന് 2011 മുതൽ പ്രതിമാസം 3000 രൂപ വീതം പെൻഷൻ അനുവദിച്ചെങ്കിലും മറ്റ് കുടുംബങ്ങൾക്ക് അനുവദിച്ചിരുന്നില്ല. ഹൈകോടതി ഉത്തരവിനെത്തുടർന്ന് 2017ൽ മറ്റ് കുടുംബങ്ങൾക്കും ഉയർന്ന പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിട്ടിരുന്നു.
വീണ്ടും ഹൈകോടതിയെ സമീപിച്ച ഇവർ 2011 മുതൽ മുൻകാല പ്രാബല്യത്തോടെ അനുവദിക്കാനുള്ള ഉത്തരവും സമ്പാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.