ക്ഷേമ പെൻഷൻ ലഭിക്കാൻ ബാക്കിയുള്ള എല്ലാവർക്കും ആയിരം രൂപ വീതം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ലഭിക്കാൻ ബാക്കിയുള്ള എല്ലാവർക്കും 1000 രൂപ വീതം അടുത്തയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ലിസ്റ്റ് തയാറാക്കാൻ എൻ.ഐ.സിയുടെ സഹായം തേടിയിരുന്നു.
എന്നാൽ, ചില ജില്ലകളിലെ ലിസ്റ്റിൽ പാകപ്പിഴയുണ്ടായതിനാൽ ഇത് പരിശോധിച്ച് പുതിയത് തയാറാക്കാൻ നിർദേശിച്ചു. അടുത്ത ബുധനാഴ്ച അന്തിമ ലിസ്റ്റ് തയാറാകും. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് മാറ്റിയ 500 കോടി രൂപയുണ്ട്. അടുത്ത മാസം മറ്റൊരു 500 കോടി കൂടി ലഭിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികൾ ഊർജിതമാക്കാൻ നടപടി സ്വീകരിക്കും.
കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജിൽ ജനങ്ങളുടെ കൈയിൽ പണമെത്തിക്കാൻ നിർദേശങ്ങളില്ല. കോർപറേറ്റുകളെ സഹായിക്കുന്ന നടപടികളാണുള്ളത്. കോവിഡിെൻറ മറവിൽ രാജ്യത്തെ പൊതുമുതൽ വിറ്റുതുലക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ആരോഗ്യമേഖലയിൽ പോലും കോർപറേറ്റ് ആശുപത്രി ശൃംഖലക്ക് പിന്തുണ നൽകി. പ്രതിരോധം, ആണവോർജം, കൽക്കരി, ബഹിരാകാശം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെല്ലാം സ്വകാര്യവത്കരണം നടക്കാൻ പോവുകയാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.