40.71 ലക്ഷവും മസ്റ്ററിങ് പൂർത്തിയാക്കി; ശേഷിക്കുന്നത് 6.49 ലക്ഷം
text_fieldsതിരുവനന്തപുരം: ആധാർ വിവരങ്ങൾ നൽകി മസ്റ്ററിങ് പൂർത്തിയാക്കിയവർക്ക് മാത്രം ക്ഷേമ-ക്ഷേമനിധി പെൻഷനുകൾ നൽകിയാൽ മതിയെന്ന് ധനവകുപ്പ്. സംസ്ഥാനത്ത് ആകെ 47.20 ലക്ഷം പെൻഷൻ ഗുണഭോക്താക്കളിൽ ഡിസംബർ 15 വരെ 40.71 ലക്ഷം പേരും മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്്. ശേഷിക്കുന്ന 6.49 ലക്ഷം പേരിൽ നല്ലൊരു ശതമാനം മരണപ്പെട്ടവരോ അനർഹരോ ആണെന്ന് കണക്കാക്കി ഒഴിവാക്കി പെൻഷൻ വിതരണം നടത്താനാണ് തീരുമാനം.
അതേസമയം മസ്റ്ററിങ് നടത്താത്തവരിൽ അർഹരുണ്ടെങ്കിൽ ഒരവസരം കൂടി നൽകും. ഡിസംബർ 23 മുതൽ 31 വരെയാണ് ഇതിനുള്ള സമയം. എന്നാൽ ഇവർക്ക് ജനുവരിയിലേ പെൻഷൻ കിട്ടൂ.
ഡിസംബർ 15 നാണ് മസ്റ്ററിങ്ങിെൻറ ഒന്നാം ഘട്ടം പൂർത്തിയായത്. കിടപ്പായവരുടേതടക്കം വീട്ടിലെത്തി ഇക്കാലയളവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ പെൻഷൻ വിതരണം നടക്കുന്നതിനാൽ മസ്റ്ററിങ് പ്രായോഗികമല്ല.
ഇൗ സാഹചര്യത്തിലാണ് രണ്ടാംഘട്ടം 23ന് തുടങ്ങുന്നത്. ക്ഷേമനിധി പെന്ഷന് വാങ്ങുന്ന 10 ലക്ഷം പേരില്‍ ഏഴുലക്ഷം പേരേ മസ്റ്ററിങ് നടത്തിയിട്ടുള്ളൂ. മൂന്നുലക്ഷത്തോളം പേര് അനര്‍ഹരാണെന്നാണ് സര്‍ക്കാറിെൻറ കണക്കുകൂട്ടല്‍. മരിച്ചുപോയവരുടെ പേരില്‍ അനര്‍ഹര്‍ സാമൂഹികസുരക്ഷ പെന്ഷന് വാങ്ങുന്നുണ്ടെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ ക്ഷേമനിധി, ക്ഷേമ പെൻഷൻ പട്ടികകളിലെ അനർഹരെ ഒഴിവാക്കുന്നതിനാണ് അക്ഷയ സെൻററുകൾ വഴി ബയോമെട്രിക് മസ്റ്ററിങ് ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.