പെന്‍ഷനേഴ്‌സ് അസോ. സംസ്ഥാന സമ്മേളനം സമാപിച്ചു
text_fieldsകോഴിക്കോട്: ബംഗാളിലെ അവസ്ഥ കേരളത്തിലും സി.പി.എമ്മിനുണ്ടാവുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ. കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻ അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. ഇ.പി. ജയരാജന്റെ അഴിമതി അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയിൽ എത്തുമെന്നുംചെന്നിത്തല ആരോപിച്ചു.
അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. കുറുപ്പ്, എന്‍. സുബ്രഹ്മണ്യന്‍, പി.കെ. അരവിന്ദന്‍, എം. രാജന്‍, കെ. പ്രദീപന്‍, ബീന പൂവത്തില്‍, ആര്‍. പ്രഭാകരന്‍ തമ്പി, ഡി.എ. ഹരിഹരന്‍, പി. സോമശേഖരന്‍ നായര്‍, മാമ്പഴക്കര സദാശിവന്‍ നായര്‍, വി. മധുസൂദനന്‍ പിള്ള, ആര്‍. കുമാരദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
സമരപ്രഖ്യാപന സമ്മേളനം വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. മുതലക്കുളത്തുനിന്ന് ശ്രീനാരായണ സെന്റിനറി ഹാളിലേക്കുള്ള സമര പ്രഖ്യാപന റാലിക്കു ശേഷമാണ് പ്രഖ്യാപന സമ്മേളനം നടന്നത്. അഡ്വ. കെ.ആർ. കുറുപ്പ് അധ്യക്ഷത വഹിച്ചു. എം.പി. വേലായുധൻ സ്വാഗതവും കെ.വി. മുരളി നന്ദിയും പറഞ്ഞു. എൻ. സുബ്രഹ്മണ്യൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.