പൊലീസിനെയും വിലയിരുത്തിയാണ് ജനം സർക്കാറിനെ അളക്കുന്നത് -മുഖ്യമന്ത്രി
text_fieldsതൃശൂർ: പൊലീസിെൻറ പ്രവർത്തനംകൂടി കണ്ട് വിലയിരുത്തിയാണ് ജനങ്ങൾ സർക്കാറിനെ അളക്കുന്നതെന്ന് പൊലീസ് സേനക്ക് ഓർമ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശീലനം പൂർത്തിയാക്കിയ 2345 പൊലീസുകാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഓൺലൈനായി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരളം ഉറപ്പാക്കുന്നതിൽ പൊലീസിന് വലിയ പങ്ക് വഹിക്കാനുണ്ട്. കഴിഞ്ഞ അഞ്ച് വർഷം ജനകീയമായി പ്രവർത്തിച്ചതുകൊണ്ടാണ് പൊലീസിന് പല പുരസ്കാരങ്ങളും ലഭിച്ചത്. ഡി.ജി.പി അനിൽ കാന്തും ഓൺലൈനിൽ അഭിവാദ്യം സ്വീകരിച്ചു.
രാമവർമപുരം പൊലീസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഐ.ജി പി. വിജയൻ അഭിവാദ്യം സ്വീകരിച്ചു. തൃശൂർ ഐ.പി.ആർ.ടി.സിയിൽ 353, മലപ്പുറം എം.എസ്.പിയിൽ 447, തിരുവനന്തപുരം എസ്.എ.പിയിൽ 340, തൃപ്പൂണിത്തുറ കെ.എ.പി-ഒന്ന് ബറ്റാലിയനിൽ 108, മുട്ടിക്കുളങ്ങര കെ.എ.പി-രണ്ട് ബറ്റാലിയനിൽ 293, അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിൽ 349, മങ്ങാട്ടുപറമ്പ് നാലാം ബറ്റാലിയനിൽ 230, മണിയാർ അഞ്ചാം ബറ്റാലിയനിൽ 96, ക്ലാരി ആർ.ആർ.ആർ.എഫിൽ 117 എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തവരുടെ എണ്ണം.
തൃശൂർ ആസ്ഥാനമായി രൂപവത്കരിച്ച ഇൻറഗ്രേറ്റഡ് പൊലീസ് റിക്രൂട്ട് ട്രെയിനിങ് സെൻററിെൻറ മേൽനോട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയ രണ്ടാമത്തെ ബാച്ചാണ് പൊലീസിെൻറ ഭാഗമായത്.
പുറത്തിറങ്ങിയ ബാച്ചിൽ 11 എം.ടെക്കുകാരും 35 എം.ബി.എക്കാരും എം.സി.എയും എം.എസ്.ഡബ്ല്യു എന്നിവയുള്ള ഓരോരുത്തരും 233 ബിരുദാനന്തര ബിരുദധാരികളും 14 ബി.എഡുകാരും 238 ബി.ടെക്കുകാരും 1065 ബിരുദധാരികളും 192 ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവരും 539 പ്ലസ് ടുക്കാരുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.