Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
K P Kunhammad Kutty
cancel
Homechevron_rightNewschevron_rightKeralachevron_rightപാർട്ടിയെ ജനം...

പാർട്ടിയെ ജനം തിരുത്തി; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ്​കുട്ടി മാസ്റ്റർ സി.പി.എം സ്​ഥാനാർഥി

text_fields
bookmark_border

കോഴിക്കോട്​: കുറ്റ്യാടി മണ്ഡലത്തിൽ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്ക്​ വഴങ്ങി കെ.പി. കുഞ്ഞമ്മദ്​കുട്ടി മാസ്​റ്റർ എൽ.ഡി.എഫ്​ സ്​ഥാനാർഥി. മണ്ഡലം കേരള കോൺഗ്രസ്​ എമ്മിന്​ നൽകിയ നടപടിക്കെതിരെ പാർട്ടി നേതൃത്വത്തിനെതിരെ അണികൾ നടത്തിയ രൂക്ഷമായ പ്രതിഷേധമാണ്​ പുനർവിചിന്തനത്തിന്​ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്​.

തിങ്കളാഴ്​ച രാവിലെ ജില്ല ഓഫിസിൽ ചേർന്ന അടിയന്തര സെക്ര​േട്ടറിയേറ്റ്​ യോഗത്തിലാണ്​ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. സി.പി.എം ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗവും മുൻ ജില്ല പഞ്ചായത്ത്​ പ്രസിഡൻറുമാണ്​ കുഞ്ഞമ്മദ്​കുട്ടി മാസ്​റ്റർ.

ആദ്യം പ്രതിഷേധങ്ങൾക്ക്​ വഴങ്ങില്ലെന്ന്​ പറഞ്ഞ പാർട്ടി നേതൃത്വം പിന്നീട്​ അയയുകയായിരുന്നു. സീറ്റ്​ സി.പി.എം നിലനിർത്തി കുഞ്ഞമ്മദ്​കുട്ടി മാസ്​റ്ററെ സ്​ഥാനാർഥിയാക്കണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. മണ്ഡലത്തിലെ വികാരം മനസ്സിലാക്കിയ കേരള കോൺഗ്രസാവ​ട്ടെ, മത്സരിക്കുന്നത്​ പന്തിയല്ലെന്നുകണ്ട്​ തന്ത്രപൂർവം പിൻവാങ്ങി. അതേസമയം, സീറ്റ്​ ഏറ്റെടുത്ത സി.പി.എമ്മാക​ട്ടെ ഒരുകാരണവശാലും കുഞ്ഞമ്മദ്​കുട്ടി മാസ്​റ്ററെ സ്​ഥാനാർഥിയാക്കില്ലെന്ന വാശിയിലായിരുന്നു.

പകരം, ഡി.വൈ.എഫ്​.ഐ സംസ്​ഥാന സെക്രട്ടറി എ.എ. റഹീം, ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവരുടെ പേരുകളാണ്​ പരിഗണനക്കുവന്നത്​. എന്നാൽ, അണികളുടെ വികാരം ശക്​തമായതിനാൽ ഒടുവിൽ പാർട്ടി കീഴടങ്ങുകയായിരുന്നു. മണ്ഡലത്തിൽ പാർട്ടി പ്രവർത്തകർ അത്യാഹ്ലാദത്തിലാണെന്ന്​ കെ.പി. കുഞ്ഞമ്മദ്​കുട്ടി മാസ്​റ്റർ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttiyadiassembly election 2021K P Kunhammad Kutty
News Summary - People correct party; KP Kunhammad Kutty is the CPM candidate in Kuttiyadi
Next Story