ആരോഗ്യവകുപ്പിൽ എല്ലാ പനിയും ‘പണി’യാവുന്ന ഭീതി
text_fieldsകണ്ണൂർ: ഏത് പനിയും പകർച്ചപ്പനിയാവാമെന്ന മുൻകരുതൽ മന്ത്രത്തിനും നേരിടാനാവാത്ത ഒന്നാവുകയാണ് നിപ വൈറസ് ബാധ. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും മേൽനോട്ടത്തിൽ തിങ്കളാഴ്ച എല്ലാ ജില്ലകളിലും നടന്ന മുൻകരുതൽ യോഗങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ സാേങ്കതികമികവിെൻറ അഭാവത്തിൽ പുതിയ സാഹചര്യം എങ്ങനെ നേരിടുമെന്ന ആശങ്ക പങ്കിട്ടു.
ജില്ല-താലൂക്ക് ആശുപത്രി സൂപ്രണ്ടുമാർ, കമ്യൂണിറ്റി ഹെൽത്ത് സെൻറർ തുടങ്ങിയിടങ്ങളിലെ പ്രധാന ഡോക്ടർമാർ, നഴ്സിങ് സൂപ്രണ്ടുമാർ തുടങ്ങിയവരുടെ അടിയന്തര സംയുക്ത യോഗങ്ങളാണ് ജില്ലകളിൽ ചേർന്നത്. പുതിയ വൈറസിനെക്കുറിച്ചുള്ള ജാഗ്രത നടപടി ആദ്യം ആരോഗ്യ പ്രവർത്തകർക്കിടയിൽ നടപ്പാക്കുകയാണ് ആരോഗ്യവകുപ്പ്. ഇതനുസരിച്ച് എല്ലാ ജില്ല-താലൂക്ക് ആശുപത്രികളിലും ആരോഗ്യപ്രവർത്തകർക്കുള്ള സ്വയംരക്ഷ കവചങ്ങൾ ഒരുക്കാൻ തീരുമാനിച്ചു. മാസ്ക്, ഗ്ലൗസ്, പ്രത്യേക ഗൗൺഡ്രസുകൾ തുടങ്ങിയവ പ്രധാന കേന്ദ്രങ്ങളിൽ ശേഖരിക്കുന്നുണ്ട്.
ജില്ല- താലൂക്ക് ആശുപത്രികളിൽ ഒാരോ െഎസുലേഷൻ വാർഡുകൾ പ്രത്യേകം ഒരുക്കിവെക്കാനും നടപടി സ്വീകരിച്ചു. ഏത് സാഹചര്യവും നേരിടാനുള്ള സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളതെന്നാണ് മന്ത്രിതല വിശദീകരണം. എന്നാൽ, അതിന് അതിേൻറതായ പരിമിതികളുണ്ടെന്ന് താേഴതട്ടിൽ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. മഴക്കാലരോഗങ്ങളുടെ ഭാഗമായി പകർച്ചപ്പനിയെ േനരിടാനുള്ള ഒരുക്കം ഒരുഭാഗത്ത് നടത്തേണ്ട സമയത്താണ് പുതിയ വൈറസ് പ്രതിരോധം ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്നത്. ഏത് പനിയും പകർച്ചപ്പനിയാണെന്ന് കണ്ട് പരിചരിക്കണമെന്നാണ് മഴക്കാല രോഗപ്രതിരോധ മുദ്രാവാക്യം.
അസാധാരണമായ പനിയുമായി വരുന്നവരെ പുതിയ വൈറസ് ഭീതിയുടെ സാഹചര്യത്തിൽ പ്രത്യേകം നിരീക്ഷിക്കണമെന്നും നിർേദശിച്ചിട്ടുണ്ട്. വൈറസ് സ്ഥിരീകരണത്തിനുള്ള വൈറോളജി ലാബിെൻറ അഭാവം വലിയ സങ്കീർണതയാണെന്ന് അധികൃതർ പറയുന്നു. ഉത്തരമലബാറിൽ വൈറസ് പരിശോധനക്ക് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജിയെയാണ് ആശ്രയിക്കുന്നത്. വൈറസ് വേർതിരിവ് പരിശോധനക്ക് പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കണം.
വൈറസ് രോഗിയെ നിരീക്ഷിച്ച് റിപ്പോർട്ട് വരുന്നതിനിടയിൽ അത്യാസന്നനിലയിലാവും. ഇൗ സാഹചര്യത്തിൽ പുണെയിൽ കേരളത്തിൽനിന്നുള്ള പരിശോധന വേഗത്തിലാക്കാനുള്ള പ്രത്യേകസംവിധാനം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെടാനാണ് തീരുമാനമെന്ന് ഉന്നത കേന്ദ്രങ്ങൾ അറിയിച്ചു.
െഡങ്കിപ്പനി ആയിരത്തിനടുത്ത്
കണ്ണൂർ: ഇൗവർഷം ജനുവരിക്കുശേഷം ഇതുവരെയായി സംസ്ഥാനത്ത് െഡങ്കിപ്പനി ബാധ സംശയിക്കുന്ന കേസുകളുടെ എണ്ണം ആയിരത്തോളമായെന്ന് കണക്ക്. പുതിയ വൈറൽ ബാധയുടെ ജാഗ്രതായോഗങ്ങൾ തിങ്കളാഴ്ച ജില്ലകളിൽ ചേർന്നപ്പോഴാണ് ഇൗവിവരം അധികൃതർ പങ്കിട്ടത്. കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നുമാസം 5,77,584 പകർച്ചപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്ചെയ്തത്. കിടത്തി ചികിത്സിച്ചവർ 13,619 ആണ്.
െഹപ്പൈറ്ററ്റിസ് എ, ബി വിഭാഗത്തിലും െഡങ്കിപ്പനിയുടെ നിരക്കിലാണ് കേസുകൾ റിപ്പോർട്ട്ചെയ്യപ്പെടുന്നത്. ജനുവരി മുതൽ മൂന്നുമാസത്തിനകം െഡങ്കിപ്പനി റിപ്പോർട്ട്ചെയ്തത് 335 ആണ്. ഹെപ്പൈറ്ററ്റിസ് എ, ബി എന്നിവ റിപ്പോർട്ട്ചെയ്തത് യഥാക്രമം 2,89,185 എന്നിങ്ങനെയാണ്. മരണങ്ങളും ഏറെയുണ്ടായി.
കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച വരെ റിപ്പോർട്ട്ചെയ്ത െഡങ്കിപ്പനി രോഗികളുടെ എണ്ണം 298 ആണ്. ഇന്നലെ ഒരുദിവസം മാത്രം 14 കേസുകൾ വന്നു. കാസർകോട് ജില്ലയിൽ കഴിഞ്ഞ അഞ്ചുമാസത്തിനിടയിലുള്ള കണക്ക് 200 കവിഞ്ഞു. ഇതിനെല്ലാം പുറമെയാണ് പുതിയ വൈറൽ ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.