പീപ്പിൾസ് ഫൗണ്ടേഷൻ ഫ്ലാറ്റ് സമുച്ചയം കൈമാറി
text_fieldsപെരുമ്പാവൂര്‍: ജമാഅത്തെ ഇസ്ലാമിയുടെ ജനസേവന വിഭാഗമായ പീപ്പിള്‍സ് ഫൗണ്ടേഷനും ഐഡ ിയല് സര്‍വിസ് ട്രസ്റ്റ് മഞ്ഞപ്പെട്ടിയും സംയുക്തമായി ഭവനരഹിതര്‍ക്ക് പണിതീര്‍ത്ത 12 വീട് ഉള്‍ക്കൊള്ളുന്ന ഫ്ലാറ്റ് സമുച്ചയത്തിെൻറ താക്കോല്‍ ദാനം ജമാഅത്തെ ഇസ്ലാമി കേര ള അമീര്‍ എം.ഐ. അബ്ദുൽ അസീസ് നിര്‍വഹിച്ചു. നാലെണ്ണം പ്രളയബാധിത കുടുംബങ്ങള്‍ക്കാണ് നല്‍കിയത്.
കഴിഞ്ഞ പ്രളയകാലത്ത് ജീവന് രക്ഷാപ്രവര്‍ത്തനങ്ങളിലും ശുചീകരണജോലികളിലും ഏറ്റവും ഒടുവില്‍ പുനരധിവാസ സംരംഭങ്ങളിലും പ്രശംസനീയ പ്രവര്‍ത്തനങ്ങളാണ് പീപ്പിള്‍സ് ഫൗണ്ടേഷന് കാഴ്ചെവച്ചതെന്ന് അമീർ പറഞ്ഞു. ഭേദങ്ങളേതുമില്ലാതെ സഹായം ആവശ്യമുള്ള ഓരോരുത്തരിലേക്കും സാധ്യമായ അളവില്‍ അതിെൻറ സഹായങ്ങള്‍ നീണ്ടുചെന്നു.
ഫ്ലാറ്റ് സിസ്റ്റത്തില്‍ പീപ്പിള്‍സ് ഫൗണ്ടേഷന് തയാറാക്കിയ കേരളത്തിലെ ആദ്യത്തെ േപ്രാജക്ടാണിത്. പീപ്പിള്‍സ് ഫൗണ്ടേഷന് ചെയര്മാന് പി. മുജീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഐഡിയല്‍ സര്‍വിസ് ട്രസ്റ്റ് ചെയര്മാന് എം.എം. അബ്ദുറഹ്മാന്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കര്‍ ഫാറൂഖി, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷറീന ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നൂര്ജഹാന് സക്കീര്‍, പഞ്ചായത്ത് അംഗം നസീര്‍ കാക്കനാട്ടില്‍, കുതിരപ്പറമ്പ് മുസ്ലിം ജമാഅത്ത് ഇമാം അബ്ദുറഹ്മാന് അഹ്സനി, പ്രസിഡൻറ് ടി.പി. മക്കാര്‍പിള്ള, മഞ്ഞപ്പെട്ടി സെന്‍ട്രല്‍ മസ്ജിദ് ഇമാം ഇസ്മായില്‍ ഹസനി, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനസമിതി അംഗം സമദ് നെടുമ്പാശ്ശേരി, മാനവസൗഹാര്ദവേദി പ്രസിഡൻറ് സി. ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ജമാല്‍ അസ്ഹരി സ്വാഗതവും ഐഡിയല്‍ ട്രസ്റ്റ് സെക്രട്ടറി മൊയ്തീന് നന്ദിയും പറഞ്ഞു. പീപ്പിള്‍സ് ഫൗണ്ടേഷന് ജില്ല കോഓഡിനേറ്റര്‍ മുഹമ്മദ് ഉമ്മര്‍ പദ്ധതി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.