പ്രവാസികൾക്ക് ക്വാറൻറീൻ: പീപ്ൾസ് ഫൗണ്ടേഷൻ അഞ്ചിടത്ത് സൗകര്യമൊരുക്കും
text_fieldsതിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനമുണ്ടാ യാൽ താമസിപ്പിക്കുന്നതിനായി സംസ്ഥാനത്തെ അഞ്ചു കേന്ദ്രങ്ങളിലായി ഒരേ സമയം 1070 പേർക്ക് സ ൗകര്യമൊരുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കോഴിക്കോട് ആസ്ഥാനമായ സന്നദ്ധ സംഘടനയായ പീപ്ൾസ് ഫൗണ്ടേഷൻ സർക്കാറിന് കത്തുനൽകി.
ഫൗണ്ടേഷൻ പി.ആർ സെക്രട്ടറി എം. നാസിമുദ്ദീൻ ഇതുസംബന്ധിച്ച കത്ത് സംസ്ഥാന ആരോഗ്യ-സാമൂഹ്യ-വനിതാക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് കൈമാറി. സംസ്ഥാനത്തെ നാല് എയർപോർട്ടുകൾക്കു സമീപത്താണ് സെൻററുകൾ ഒരുക്കുക. തിരുവനന്തപുരം അഴീക്കോട് ഇസ്ലാമിക് എജുക്കേഷനൽ കോംപ്ലക്സിൽ 150, എറണാകുളം മന്നം ഇസ്ലാമിയ കോളജിൽ 250, ആലുവ അസ്ഹറുൽ ഉലൂം കോളജിൽ 300, മലപ്പുറം കൊണ്ടോട്ടി മർകസുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ 170, കണ്ണൂർ ഉളിയിൽ ഐഡിയൽ അറബിക് കോളജിൽ 200 എന്നിങ്ങനെ താമസസൗകര്യം നൽകും. 24 മണിക്കൂറും പരിചരണം നൽകാൻ എത്തിക്കൽ മെഡിക്കൽ ഫോറം സഹായത്തോടെ സംവിധാനമൊരുക്കും.
ഇവിടെ നിയോഗിക്കുന്ന വളൻറിയർമാർക്ക് പരിശീലനത്തിനും സംവിധാനമുണ്ടാക്കുമെന്ന് പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.