പീപ്ൾസ് ഫൗണ്ടേഷൻ പത്തു കോടിയുടെ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു
text_fieldsകോഴിക്കോട്: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി കാരണം പ്രയാസമനുഭവിക ്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ ്ൾസ് ഫൗണ്ടേഷൻ പത്ത് കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. സർക്കാറും വിവിധ സന്നദ്ധ സംഘടനക ളുമായി ചേർന്നായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാനും ജമാഅത്തെ ഇസ്ലാമി കേരള അമീറുമായ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമി, പുതിയ വീടുകളുടെ നിർമാണം, സ്വയം തൊഴിൽ പദ്ധതി, തൊഴിലുപകരണങ്ങളുടെ വിതരണം, വളർത്തുമൃഗങ്ങളെ നൽകൽ, സംരഭകത്വ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായുണ്ടാവും. ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ കാരണം ശാസ്ത്രീയമായി കണ്ടെത്തി സാധ്യമാകുന്ന പരിഹാര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സർക്കാറിനോടാവശ്യപ്പെട്ടു.
വയനാട് ജില്ലയിലെ ദുരിതമേഖലയിലും ദുരിതാശ്വാസ ക്യാമ്പുകളും അബ്ദുൽ അസീസ് സന്ദർശിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ. മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂർ, അസിസ്റ്റൻറ് സെക്രട്ടറി കെ. സാദിഖ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള, ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സാലിഹ് കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി ബിനാസ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് മാലിക് ഷഹബാസ്, സെക്രട്ടറി സി.കെ. സമീർ, വൈസ് പ്രസിഡൻറ് കെ. നവാസ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.