ജനങ്ങൾ ഇടതിനൊപ്പം -ജനതാദൾ-എസ്
text_fieldsഅഞ്ചുവർഷത്തെ ഭരണം, വികസന നേട്ടങ്ങൾ, പാർട്ടിയുടെയും മുന്നണിയുടെയും രാഷ്ട്രീയ നിലപാടുകൾ, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ തുടങ്ങിയവ നിയമസഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രമുഖ പാർട്ടികളുടെ നേതാക്കൾ വിലയിരുത്തുന്നു
പാലക്കാട്: ജനം വികസനത്തിനൊപ്പമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതിന് അനുകൂലമായ ജനവിധി ഇതാണ് തെളിയിക്കുന്നതെന്നും ജനതാദൾ-എസ് ജില്ല പ്രസിഡൻറ് കെ.ആർ. േഗാപിനാഥ്.
ഒാഖിയും പ്രളയവും നിപയും ഒടുവിൽ കോവിഡും ഇച്ഛാശക്തിയോടെ നേരിട്ട പിണറായി സർക്കാറിെൻറ കാര്യപ്രാപ്തിക്കുള്ള അംഗീകാരമായിരിക്കും നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് ഗോപിനാഥ് പറഞ്ഞു.
പാലക്കാടിന് അഭിമാനിക്കാവുന്നതാണ് കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം. ജില്ലയുടെ എല്ലാ ഭാഗത്തും വലതും ചെറുതുമായ കുടിവെള്ള പദ്ധതികൾ യാഥാർഥ്യമാക്കി. വെള്ളിയാങ്കല്ല് െറഗുലേറ്റർ സ്ഥാപിച്ചു. പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു.
സ്കൂളുകൾക്ക് ഉന്നത നിലവാരം. മലമ്പുഴ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി ഡാം ഉദ്യാനങ്ങൾ നവീകരിച്ചു. മലമ്പുഴയിൽ ജില്ല ജയിൽ തുടങ്ങി ജില്ലയുടെ മുഖച്ഛായ മാറ്റിയ വികസനമാണ് ഉണ്ടായത്. മന്ത്രിമാർ തമ്മിലുള്ള സഹകരണവും ഏകോപനവും അഴിമതിരഹിത ഭരണവുമാണ് ഇടത് സർക്കാറിെൻറ മുഖമുദ്ര. ജലവിഭവ വകുപ്പ് മന്ത്രി എന്ന നിലയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രവർത്തനം എടുത്തുപറയണം.
അന്തർ സംസ്ഥാന നദീജലം പങ്കിടുന്ന പ്രശ്നത്തിൽ കേരളത്തിന് ദിശാബോധം ലഭിച്ചത് കെ. കൃഷ്ണൻകുട്ടിയുടെ നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ്. എം.എൽ.എ അല്ലാതിരുന്നപ്പോഴും കൃഷ്ണൻകുട്ടി വെള്ളത്തിനും കർഷകർക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തി.
അദ്ദേഹം ചെയർമാനായ സമിതി തയാറാക്കിയ കാർഷിക വികസന നയം അനുസരിച്ചാണ് കർഷകർക്കുള്ള ക്ഷേമനിധി േബാർഡ് നിലവിൽവന്നത്. പറമ്പിക്കുളം-ആളിയാർ അടക്കം കേരളവുമായി ബന്ധപ്പെട്ട നദീജല കരാറുകൾ പുനരവലോകനം ചെയ്യാൻ തമിഴ്നാട് സന്നദ്ധമായത് എറ്റവും വലിയ ഭരണനേട്ടം.
ജില്ലയിൽ മൂന്ന് പുതിയ ഡാമുകളുടെ സർവേ ആരംഭിച്ചതും വലിയ ചുവടുവെപ്പ്. കുരിയാർകുറ്റി, അട്ടപ്പാടി ചിറ്റൂർ, പുതുശ്ശേരി വലിയേരി എന്നിവയാണിത്. വേനലിലും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ചിറ്റൂർ മേഖലയിൽ ജല പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടു.
മണ്ഡലത്തിലെ 1300ഒാളം കുളങ്ങൾ നവീകരിച്ചു. ചിറ്റൂരിലെ രണ്ട് സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കി. മൂലത്തറ ഡാം യാഥാർഥ്യമാക്കിയതും പതിറ്റാണ്ടുകളായി ഉയരുന്ന വലതുകര കനാൽ ദീർഘിപ്പിക്കൽ എന്ന ആവശ്യത്തിന് പരിഹാരം കണ്ടതും വലിയ കാൽവെപ്പുകൾ.
കനാൽ ചോർച്ച അടച്ചതും നദീജല കരാർ പുനരവലോകനവും കാർഷിക മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനും കാർഷികാനുബന്ധ വ്യവസായങ്ങളുടെ വളർച്ചക്കും സഹായിക്കും. ചുണ്ണാമ്പ്തറയിൽ സ്ഥാപിച്ച അന്തർ നദീകരാർ ഹബും കർഷകരുടെ ക്ഷേമം മുന്നിൽകണ്ടുള്ളതാണ്.
സാധാരണക്കാരെ അവഗണിച്ച്, എല്ലാ മേഖലയിലും കോർപറേറ്റുകൾക്ക് പരവതാനി വിരിക്കുന്ന നയമാണ് എൻ.ഡി.എ സർക്കാറിേൻറത്. ബി.െജ.പിയുടെ ജനവിരുദ്ധതക്കും യു.ഡി.എഫിെൻറ നയവൈകല്യത്തിനുമെതിരെതിരെയുള്ള വിധിയെഴുത്താവും തെരഞ്ഞെടുപ്പ് ഫലമെന്നും കെ.ആർ. ഗോപിനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.