ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ മാറ്റിത്തുടങ്ങി
text_fieldsതൃശൂർ: പ്രളയ സാധ്യത കണക്കിലെടുത്ത് ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ മാറ്റിത്തുടങ്ങി. കിടപ്പു രോഗികളെ ആംബുലൻസിൽ മാറ്റാനാണ് തീരുമാനം. തീരപ്രദേശത്തുള്ളവരുടെ വിലകൂടിയ രേഖകൾ സീൽചെയ്തു മാറ്റും. മൃഗസംരക്ഷണ വകുപ്പ് ഇടപെട്ട് ഫാമുകളിലുള്ള മൃഗങ്ങളെയടക്കം മാറ്റി താമസിപ്പക്കാനുള്ള സൗകര്യം ഒരുക്കും. ഒഴിപ്പിക്കൽ നടപടികൾക്ക് ആവശ്യമെങ്കിൽ മത്സ്യത്തൊഴിലാളികളുടെ ബോട്ട് സജ്ജീകരിക്കുകയും ചെയ്യും. വ്യോമ, നാവിക, ദേശീയ ദുരന്ത നിവാരണ സേനകൾ തയ്യാറാണെന്നും അധികൃതർ പറഞ്ഞു.
ചാലക്കുടി പുഴയുടെ തീരങ്ങളില്‍ ഇന്ന് രാത്രി തുടരുന്നത് സുരക്ഷിതമല്ലെന്ന് മന്ത്രി കെ. രാജന്‍ മുന്നറിയിപ്പു നൽകിയിരുന്നു. വൈകുന്നേരമാകുമ്പോഴേക്കും ജലനിരപ്പ് ഇനിയും കൂടുമെന്നും ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവന്‍ പോരും മാറിത്താമസിക്കണമെന്നും രേഖകളും അവശ്യം വേണ്ട വസ്തുക്കളുമായി ജനം ക്യാമ്പുകളിലേക്ക് മാറണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.
ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശമുണ്ട്. അനാവശ്യമായി അറിവില്ലാത്ത കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.