ഭരണഘടന സംരക്ഷിക്കാൻ ജനങ്ങൾ ജാഗരൂകരാകണം -രാഹുൽ ഗാന്ധി
text_fieldsമാനന്തവാടി: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ജനങ്ങൾ അണിനിരക്കണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ മാനന്തവാടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.
വിദ്വേഷ രാഷ്ട്രീയത്തിനല്ല പ്രധാന്യം നൽകേണ്ടത്. സ്നേഹത്തിന്റെ രാഷ്ട്രീയകട തുറക്കാനാണ് തന്റെ പോരാട്ടം. അതിനായി ജനങ്ങളുടെ പിന്തുണ വേണം. മോദി മാത്രമല്ല ആർ.എസ്.എസും വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രചാരകരാണ്. വയനാടിന്റെ പ്രശ്നങ്ങൾ എന്താണെന്ന് കൃത്യമായ ബോധ്യമുണ്ട്. ഓരോന്നോരോന്നായി പരിഹരിക്കാനുള്ള ശ്രമം തുടരും. വയനാടിന് രണ്ട് എം.പിമാർ ഉണ്ടാകും. ഒന്ന് ഔദ്യോഗികവും രണ്ടാമത്തേത് അനൗദ്യോഗികവും.
സഹോദരിക്കുവേണ്ടി വോട്ടഭ്യർഥിക്കാനായത് ഭാഗ്യമായി കരുതുന്നതായും രാഹുൽ പറഞ്ഞു. പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.