Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുമ്പാശ്ശേരി...

നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കും- കെ. മുരളിധരൻ

text_fields
bookmark_border
നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കും- കെ. മുരളിധരൻ
cancel

തിരുവനന്തപുരം: വിമാനത്താവളത്തിന് ലീഡറുടെ പേര് നൽകിയില്ലെങ്കിലും നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ. കരുണാകരനെ ഓർമിക്കുമെന്ന് കെ. മുരളീധരൻ. കെ. കരുണാകരൻ സ്റ്റഡി സെൻറർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുകയും, കേരളത്തിൽ ഒട്ടേറെ വികസനങ്ങൾ കൊണ്ടുവരികയും ചെയ്ത നേതാവാണ് കെ.കരുണാകരനെന്ന് കെ.മുരളീധരൻ അനുസ്മരിച്ചു. കെ.കരുണാകരൻ ജീവിച്ചിരുന്നപ്പോൾ പച്ച തൊടാതിരുന്ന ചില ശക്തികൾ നഗര ഭരണം പിടിക്കാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്ത് പരാജയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതാണ് കെ. കരുണാകരനോട് ചെയ്യാവുന്ന ആദരവ്.

മോഷണം നടത്തിയവരെ കണ്ടു പിടിക്കാൻ ഏറ്റവും നല്ല മോഷ്ടാവിനെ ചുമതലപ്പെടുത്തുന്നതു പോലുള്ള തമാശയാണ് വോട്ടിന് വേണ്ടി പൂരം കലക്കിയവരെ കണ്ടെത്താനുള്ള ചുമതല നൽകിയതിലൂടെ കണ്ടത്.പൂരം കലക്കിയവരെ വെള്ളപൂശുന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്കു പിന്നിൽ രണ്ട് കക്ഷികൾ തമ്മിലുള്ള അന്തർധാരയാണ്.

മേയറുടെ ധാർഷ്ഠ്യത്തെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ ചന്ദ്രഹാസം മുഴക്കിയ പാർട്ടിക്കാർ തന്നെ ഇപ്പോൾ മേയറുടെ ധാർഷ്ഠ്യത്തെക്കുറിച്ച് പാർട്ടി സമ്മേളനത്തിൽ കുറ്റപ്പെടുത്തുന്നു. കോൺഗ്രസിൽ തലമുറമാറ്റമല്ല വേണ്ടത് മറിച്ച് കഷ്ടപ്പെട്ട് പാർട്ടിക്കു വേണ്ടി അദ്ധ്വാനിക്കുകയും മർദ്ദനവും കേസ്സും നേരിട്ടവർക്ക് അംഗീകരം നൽകുകയാണ് വേണ്ടത്. 2026 ജൂലായ് അഞ്ചിന് കെ. കരുണാകരൻറെ പേരിലുള്ള സ്മാരക മന്ദിരം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടിയെന്നും കെ.മുരളീധരൻ പറഞ്ഞു.

സ്റ്റഡി സെൻറർ ജില്ലാചെയർമാൻ ബി.സുഭാഷ് അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. പാലോട് രവി, എൻ.പീതാംബരക്കുറുപ്പ്, വി.എസ്. ശിവകുമാർ, ടി. ശരത്ചന്ദ്രപ്രസാദ്, എ.എസ്. ഉണ്ണികൃഷ്ണൻ, എൻ.ആർ ജോഷി, ഇരണിയൽ ശശി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nedumbassery airportK. MuralidharanK. Karunakaran
News Summary - People remember K. Karunakaran when they say Nedumbassery airport - K. Muralidharan
Next Story