സർക്കാറിനെ പിന്തുണക്കുന്നതിനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ ജനങ്ങൾ കാണുന്നു -മന്ത്രി കെ.ടി. ജലീൽ
text_fieldsകോഴിക്കോട്: പ്രളയ കാലത്തും കൊറോണ വൈറസ് സമയത്തും ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സർക്കാറിന് ജനങ്ങൾ നൽകുന്ന പിന്തുണയാകും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് രേഖപ്പെടുത്തുന്ന ഓരോ വോട്ടുമെന്ന് മന്ത്രി കെ.ടി. ജലീൽ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങൾ തിരിച്ചടിയാകില്ല. പ്രതിപക്ഷം ഉയർത്തികൊണ്ടുവന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന തിരിച്ചറിവാണ് ഞാൻ ഇവിടെ നിൽക്കുന്നത്. പറഞ്ഞതെല്ലാം ശരിയായിരുന്നുവെങ്കിൽ ഞാൻ ജയിലിൽ ആകുമായിരുന്നു. ഇതിനു സമാനമാണ് മറ്റുള്ളവർക്കെതിരായ ആരോപണങ്ങളും.
ഉയർന്ന പോളിങ് ശതമാനം ഇടതുപക്ഷത്തിന് ജനങ്ങൾ വോട്ട് ചെയ്യാൻ തീരുമാനിച്ചുവെന്നതിെൻറ തെളിവാണ്. ഒരുപാട് കാലമായി വോട്ട് ചെയ്യാതിരുന്നവർ പോലും ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നു. അവർക്ക് വോട്ട് രേഖപ്പെടുത്താതിരിക്കാൻ കഴിയില്ല. എല്ലാവരുടെയും വീടുകളിൽ ക്ഷേമപെൻഷനായും ഭക്ഷ്യകിറ്റായും നിരവധി ആനുകൂല്യങ്ങൾ എത്തിയെന്ന ബോധ്യം അവർക്കുണ്ട്. അവരെ പരിഗണിക്കുന്ന സർക്കാറിനെ പിന്തുണക്കുന്നതിനുള്ള അവസരമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. അതിനാൽ മലപ്പുറം ജില്ലയിൽ ഉൾപ്പെടെ വലിയ രീതിയിൽ ജനങ്ങൾ വോട്ട് രേഖപ്പെടുത്താൻ എത്തുന്നു. വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം യു.ഡി.എഫിന് നഷ്ടം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.