ജനം ബദലുകൾ തേടുന്നു
text_fieldsരാജ്യം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണിത്. ജനാധിപത്യം തന്നെ യാണ് ഇൗ തെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം. അധികാരത്തിലിരുന്നവർ മുതൽ പ്രതിപക്ഷ പാർട്ടികൾവരെ ജനാധിപത്യ നിലപാടുകൾക്ക് എന്തു പരിഗണനയാണ് നൽകുന്നതെന്ന് ച ർച്ചചെയ്യപ്പെടേണ്ടതാണ്. സ്ഥാനാർഥിനിർണയത്തിൽപോലും ജനാധിപത്യപരമായ ചർച്ചകളോ തുല്യനീതിയോ ഉണ്ടാകുന്നില്ല. പൊതുജന താൽപര്യങ്ങൾക്കപ്പുറം ചിലരുടെ താൽപര്യങ്ങളാണ് ഇന്ന് സ്ഥാനാർഥിനിർണയത്തിൽ ഘടകമാകുന്നത്. മുഖ്യധാരപാർട്ടികളുടെ നിലപാടുകളിൽ മടുത്ത് ജനം ബദലുകൾ അന്വേഷിച്ച് തുടങ്ങിക്കഴിഞ്ഞു.
സ്ത്രീസ്വാതന്ത്ര്യം തുല്യനീതി എന്നിവയൊക്കെ പ്രസംഗിക്കുമെങ്കിലും അധികാരത്തിൽ അവൾ എത്തേണ്ടതില്ല എന്ന നിലപാടാണ് പുരോഗമനം പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്ഥാനാർഥിപ്പട്ടികയും നമ്മോട് പറയുന്നത്. നിലവിലെ രാഷ്ട്രീയ സങ്കൽപങ്ങൾ മാറ്റിയെഴുതുന്ന ബദലാണ് ഉയര്ന്നുവരേണ്ടത്. കാലത്തിനനുസരിച്ച് രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ മാറണം. പുരോഗമനപരമായ ബദൽ നിലപാടുകളുമായി വരുന്നവർക്കൊപ്പം ഞാനുമുണ്ടാകും.
രാജ്യരക്ഷയെ സംബന്ധിക്കുന്ന രേഖകൾ സൂക്ഷിക്കാൻപോലും കഴിയാത്ത ഒരു ഭരണകൂടമാണ് കേന്ദ്രത്തിലുള്ളത്. അവരാണ് രാജ്യം ഞങ്ങളെ ഏൽപിക്കൂ; പൗരന്മാരായ നിങ്ങളെ സംരക്ഷിച്ചു കൊള്ളാമെന്ന് വലിയവായിൽ പറയുന്നത്. രാജ്യസ്നേഹത്തെക്കുറിച്ചും സൈനികശക്തിയെ കുറിച്ചും വാചാലരാകുന്ന ജനപ്രതിനിധികൾ ആരും സ്വന്തം മക്കളെ രാജ്യത്തിനുവേണ്ടി സൈനിക സേവനം നടത്താൻ പറഞ്ഞു വിടില്ല.
ഇത്തരത്തിലുള്ള കപടരാഷ്ട്രീയം പറഞ്ഞാണ് എല്ലാ മുന്നണികളും വോട്ട് ചോദിച്ചിറങ്ങുന്നത്. ജനപ്രതിനിധികളായിരിക്കുന്നവരെ വീണ്ടും മത്സരരംഗത്തേക്ക് കൊണ്ടുവരുന്നത് രാജ്യദ്രോഹമാണ്. രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾ ഉപേക്ഷിക്കുകയാണ് പാർട്ടികൾ ചെയ്യേണ്ടത്.
തയാറാക്കിയത് : ഷമീർ ഹമീദലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.