ക്രിമിനൽ പശ്ചാത്തലമുള്ളവർ ടൂറിസ്റ്റ് ബസോടിക്കുന്നത് തടയണം -മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ളവരും മുമ്പ് കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരുമായ ഡ്രൈവർമാർ ടൂറിസ്റ്റ് ബസ് (കോൺട്രാക്റ്റ് ക്യാരേജുകൾ) ഓടിക്കുന്നത് കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഗതാഗത കമീഷണർക്ക് നിർദേശം നൽകി.
അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനയും നിയന്ത്രണവും കാര്യക്ഷമമായി നടത്താതെ ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടത് മോട്ടോർ വാഹന വകുപ്പിന്‍റെ ഉത്തരവാദിത്തമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. പാലക്കാട് വടക്കാഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
സ്കൂൾ, കോളജ് വിനോദയാത്രകൾക്ക് രൂപമാറ്റം വരുത്താത്ത വാഹനങ്ങൾ തന്നെ ഉപയോഗിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ഗതാഗത കമീഷണർ കമീഷനെ അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.