രക്ഷപ്പെട്ട് റുമേനിയയിൽ എത്തിയവർ വിമാനം കാത്ത് കഴിയുന്നു; ഇന്ത്യൻ എംബസി അധികൃതർ വന്നില്ലെന്ന്
text_fieldsകുറ്റ്യാടി: യുക്രെയ്നിൽ യുദ്ധം രൂക്ഷമായതോടെ രക്ഷപ്പെട്ട് നാട്ടിലേക്ക് പുറപ്പെട്ട മെഡിക്കൽ വിദ്യാർഥികൾ റുമേനിയയിൽ വിമാനം കാത്ത് കഴിയുന്നു, ഞായറാഴ്ച വൈകീട്ട് യുക്രെയ്ൻ അതിർത്തി വഴി റുമേനിയയിലേക്ക് ബസിൽ വന്നവർ അതിർത്തി കടക്കാൻ 12 മണിക്കൂർ വരിയിൽ നിന്നതിന്റെ ദുരനുഭവങ്ങൾ കുറ്റ്യാടി മേഖലയിൽ നിന്ന് പോയ കുട്ടികൾ വിവരിച്ചു.
വിനിസ്റ്റിയ മെഡിക്കൽ യൂനിവേഴ്സിറ്റിയിലും മറ്റുമായി വി.പി.എസ്.എ എന്ന ഏജൻസി വഴി പോയ കുട്ടികളെ കൊണ്ടുവരാൻ ഏജൻസി തന്നെയാണ് ബസ് തരപ്പെടുത്തിയത്. റുമേനിയൻ തലസ്ഥാന നഗരിയിൽ യു.എൻ ഏർപ്പെടുത്തിയ ഷെൽട്ടറിലാണ് 54 കുട്ടികൾ കഴിയുന്നത്. ഭക്ഷണവും പുതപ്പും ഇവർക്ക് ലഭിച്ചു.
എന്നാൽ ഇന്ത്യൻ എംബസിയുടെ ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ഇവർ പറയുന്നത്. എംബസി മുഖേന വന്നവർക്ക് താമസിക്കാൻ ഫ്ലാറ്റ് ലഭിച്ചതായും പറയുന്നു. എത്ര ദിവസം ഷെൽട്ടറിൽ കഴിയണമെന്നോ വിമാനം എന്ന് ലഭിക്കുമെന്നോ നിശ്ചയമില്ല. എങ്ങനെയെങ്കിലും നാട്ടിലെത്തണേ എന്നാണ് എല്ലാവരുടെയും പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.