കോവിഡ് ചികിത്സക്ക് പീപ്ൾസ് ഫൗണ്ടേഷൻ 300 കിടക്കകൾ ഒരുക്കുന്നു
text_fieldsകോഴിക്കോട്: കോവിഡ് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ചികിത്സക്കായി 300 കിടക്കകൾ ഒരുക്കാൻ പീപ്ൾസ് ഫൗണ്ടേഷൻ തീരുമാനിച്ചു. കോഴിക്കോട് ഓമശ്ശേരി ശാന്തി, തൃശ്ശൂർ പെരുമ്പിലാവ് അൻസാർ, ആലപ്പുഴ ഹരിപ്പാട് ഹുദ എന്നീ ആശുപത്രികളുമായും സർക്കാർ സംവിധാനങ്ങളുമായും സഹകരിച്ചായിരിക്കും പദ്ധതി.
ആവശ്യമായ കിടക്ക, റൂം/വാർഡ് സൗകര്യങ്ങൾ, ഓക്സിജൻ, വെൻറിലേറ്റർ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈ ആശുപത്രികളെ പീപ്ൾസ് ഫൗണ്ടേഷൻ സഹായിക്കുമെന്ന് ചെയർമാൻ എം.കെ. മുഹമ്മദലി അറിയിച്ചു.
എത്തിക്കൽ മെഡിക്കൽ ഫോറം (ഇ.എം.എഫ്), ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു) എന്നീ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, വളണ്ടിയർ സേവനങ്ങൾ ഒരുക്കും. കോവിഡ് ബാധിച്ച് മരിച്ച നിർധന പ്രവാസി കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി 'തണലൊരുക്കാം ആശ്വാസമേകാം' അവസാന ഘട്ടത്തിലാണ്. 63 കുടുംബങ്ങൾക്ക് 2.36 കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.