കാരുണ്യത്തിെൻറ പച്ചപ്പിൽ പീപ്ൾസ് വില്ലേജിൽ ആഹ്ലാദം ചിറകടിച്ചു; 25 കുടുംബങ്ങൾക്ക് സ്നേഹവീടുകൾ കൈമാറി
text_fieldsപനമരം (വയനാട്): പനമരം കരിമ്പുമ്മൽ നീരട്ടാടിയിൽ പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച പീപ്ൾസ് വില്ലേജ് ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് കൈമാറി. 2018ലെ പ്രളയ പുനരധിവാസ പദ്ധതി പൂർത്തീകരിച്ചതിെൻറ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിന്ന 25 കുടുംബങ്ങളാണ് ശനിയാഴ്ച അതിജീവനത്തിെൻറ സ്നേഹവീടുകളിൽ കാലെടുത്തുവെച്ചത്. പ്രീ സ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, കളിസ്ഥലം എന്നിവ ഉൾക്കൊള്ളുന്നതാണ് കാരുണ്യത്തിെൻറ പച്ചപ്പിൽ ഉയർന്ന പീപ്ൾസ് വില്ലേജ്.
വയനാടൻ മലനിരകളുടെ മടിത്തട്ടിൽ മനോഹര കാഴ്ചകൾക്ക് നടുവിലെ സ്നേഹഗ്രാമത്തിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. 2018 പ്രളയ പുനരധിവാസ പദ്ധതി പൂർത്തീകരണ പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പദ്ധതിയിൽ പങ്കാളിത്തം വഹിച്ചവരെയും ഗുണഭോക്താക്കളെയും അഭിനന്ദിച്ച അദ്ദേഹം പ്രളയം സൃഷ്ടിച്ച ദുരന്തങ്ങൾക്ക് പിന്നാലെ വന്ന കോവിഡ് മഹാമാരിയുടെ പ്രതിസന്ധി അതിജീവിക്കാൻ സമർപ്പണബോധത്തോടെ വിപുല പദ്ധതികൾ വേണ്ടിവരുമെന്ന് വ്യക്തമാക്കി. രാജ്യത്തിനുതെന്ന മാതൃകയാണ് പീപ്ൾസ് ഫൗണ്ടേഷെൻറ പ്രവർത്തനങ്ങൾ -അദ്ദേഹം പറഞ്ഞു.
പീപ്ൾസ് വില്ലേജ് ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി നിർവഹിച്ചു. അതിജീവനത്തിെൻറയും പുനരധിവാസത്തിെൻറയും മാതൃകയാണിത്. കുടുംബങ്ങൾ വീടിനകത്തും പുറത്തും പരസ്രം സഹകരിച്ചും സ്നേഹിച്ചും കാരുണ്യത്തോടെ ജീവിക്കണമെന്നും അതു സമൂഹത്തിൽ വെളിച്ചം പരത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. പ്രളയകാലത്ത് കേരള ജനതക്ക് നൽകിയ വാക്ക് പൂർത്തീകരിക്കുകയാണെന്നും സുമനസ്സുകൾ സമർപ്പിച്ച പ്രതീക്ഷകൾ നിഷ്ഫലമായി പോയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട് എം.പി രാഹുൽ ഗാന്ധിക്കുള്ള ഉപഹാര സമർപ്പണം ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി നിർവഹിച്ചു. രാഹുലിെൻറ അസാന്നിധ്യത്തിൽ ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഏറ്റുവാങ്ങി. രാഹുലിെൻറ സന്ദേശം ബാലകൃഷണൻ അറിയിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ്. സുനിൽ കുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.വി. അബ്ദുൽ വഹാബ് എം.പി എന്നിവർ വിഡിയോ കോൺഫറൻസിലൂടെ ആശംസ അറിയിച്ചു.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, കലക്ടർക്കു വേണ്ടി എ.ഡി.എം യൂസുഫ്, ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബുറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി, പനമരം പഞ്ചായത്ത് പ്രസിഡൻറ് ഷൈനി കൃഷ്ണ, പഞ്ചായത്ത് അഗം ജുൽന, വാദി ഹുദ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ എസ്.എ.പി സലാം തുടങ്ങിയവർ സംസാരിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു. ചെയർമാൻ എം.കെ. മുഹമ്മദലി സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി.പി. യൂനുസ് നന്ദിയും പറഞ്ഞു.
പദ്ധതി പൂർത്തീകരണത്തിന് ജില്ല ഭരണകൂടം നൽകിയ സേവനങ്ങൾക്ക് കലക്ടർക്കുള്ള ഉപഹാരം ചെയർമാൻ എം.കെ. മുഹമ്മദലിയിൽനിന്ന് എ.ഡി.എം ഏറ്റുവാങ്ങി.
പദ്ധതി പൂർത്തീകരണത്തിന് സാമ്പത്തിക സഹായം നൽകിയ വാദി ഹുദ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ എസ്.എ.പി സലാം, പദ്ധതിക്ക് മേൽനോട്ടം വഹിച്ച എൻജിനീയർ ഷബീർ അഹ്മദ്, നിർമാണം നടത്തിയ അനാർക് ബിൽഡേഴ്സ്സ് ഡയറക്ടർ മുഹമ്മദ് ലൈസ് എന്നിവർക്കും ഉപഹാരം നൽകി.
സ്വപ്നസാഫല്യത്തിന് സാക്ഷ്യം വഹിക്കാൻ ജീവിതത്തിെൻറ വിവിധ തുറകളിലെ പ്രമുഖർ എത്തി. ഓൺലൈനിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവർ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു.
550 ചതുരശ്ര അടിയിൽ ആറര ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമിച്ചത്. റോഡ്, വെള്ളം, വൈദ്യുതി സൗകര്യങ്ങളുണ്ട്. കുറിച്യർമലയിലെ 15 കുടുംബങ്ങളും പനമരം കബനി നദിക്കരയിലെ 10 കുടുംബങ്ങളുമാണ് വീടുകളുടെ അവകാശികളായത്. സർക്കാർ സഹായത്തിന് അർഹരാണെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതില്‍ പ്രയാസം നേരിട്ടവർക്കാണ് മുന്‍ഗണന നല്‍കിയത്. 2012 മുതല്‍ കോഴിക്കോട് കേന്ദ്രീകരിച്ച് കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന എന്‍. ജി.ഒ ആണ് പീപ്ൾസ് ഫൗണ്ടേഷന്‍.
പനമരം കരിമ്പുമ്മൽ നീരട്ടാടിയിൽ പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച പീപ്ൾസ് വില്ലേജ് ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.