നിപ-കട്ടിപ്പാറ ദുരന്തം: പ്രതിരോധ, രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് പീപ്ൾസ് ഫൗണ്ടേഷെൻറ സ്നേഹാദരം
text_fieldsകോഴിക്കോട്: മനുഷ്യരിൽ നന്മയും ഒരുമയുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയും നേരിടാമെന്നതാണ് നിപ-ഉരുൾപൊട്ടൽ ദുരന്തങ്ങൾ നൽകുന്ന സന്ദേശമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പീപ്ൾസ് ഫൗണ്ടേഷൻ ടൗൺഹാളിൽ സംഘടിപ്പിച്ച, നിപ-കട്ടിപ്പാറ ദുരന്തങ്ങളിൽ പ്രതിരോധ-രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്കുള്ള സ്േനഹാദര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അണ്ണാറക്കണ്ണനും തന്നാലായതെന്നപോലെ എല്ലാവരും തങ്ങൾക്ക് കഴിയുന്ന സേവനങ്ങൾ നൽകി. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണമെന്നാണ് കഴിഞ്ഞ സംഭവങ്ങൾ നൽകുന്ന വലിയ പാഠം-അദ്ദേഹം പറഞ്ഞു.ഒറ്റക്കെട്ടായി ദുരന്തത്തെ നേരിട്ട് കോഴിക്കോട് രാജ്യത്തിന് മാതൃകയായെന്നും സമൂഹമാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങൾക്കിെട കേരളത്തിലെ മാധ്യമങ്ങൾ സൂക്ഷ്മത കാണിച്ചെന്നും എം.െഎ. ഷാനവാസ് എം.പി പറഞ്ഞു.
രണ്ടു ദുരന്തങ്ങളിലെ ഒറ്റെക്കട്ടായ പ്രവർത്തനങ്ങൾ കേരളത്തിെൻറ പ്രതീക്ഷയാണെന്നും ഉരുൾപൊട്ടൽ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം സർക്കാർ ഉടൻ ലഭ്യമാക്കണമെന്നും ചടങ്ങിൽ ആദര പ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് പറഞ്ഞു. രണ്ടു ദുരന്തങ്ങളിൽ ജനങ്ങളും മാധ്യമങ്ങളും കാണിച്ച ജാഗ്രത ചരിത്രാനുഭവമാണെന്ന് ‘മാധ്യമം’-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ചു.
ആദരവ് ഏറ്റുവാങ്ങിയ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വി.ആർ. രാജേന്ദ്രൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് കെ.ജി. സജീത് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഒാഫിസർ അരുൺ അൽഫോൻസ്, താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവൻ, െഎ.ആർ.ഡബ്ല്യു സ്റ്റേറ്റ് ജന. കൺവീനർ വി.െഎ. ശമീർ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ക്രിറ്റിക്കൽ കെയർ മേധാവി ഡോ. എ.എസ്. അനൂപ് കുമാർ, താമരശ്ശേരി തഹസിൽദാർ സി. മുഹമ്മദ് റഫീഖ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബർ റംല ഒ.കെ.എം കുഞ്ഞി, കട്ടിപ്പാറ പഞ്ചായത്ത് മെംബർ കെ.വി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി പി.സി. ബഷീർ സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.