പീപിൾസ് ഫൗണ്ടേഷൻ പാരാപ്ലീജിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു
text_fieldsകൊച്ചി: പാരാപ്ലീജിയ ബാധിതർക്കായി പീപിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന ‘ഉയരെ’ പുനരധിവാസ പദ്ധതിയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് പുരസ്കാരങ്ങൾ നൽകി.
മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീനിൽനിന്ന് രാജീവ് പള്ളുരുത്തി ഏറ്റുവാങ്ങി. വി.എസ്. അബ്ദുൽഹാദി (കുട്ടികൾക്കുള്ള പ്രത്യേക പുരസ്കാരം), ഡോ. ലെയ്സ് ബിൻ മുഹമ്മദ് (ആരോഗ്യ മേഖല), ബഷീർ മമ്പുറം (ബിസിനസ്), ജാഫർ കുരുക്കൾപറമ്പിൽ (കായികം), സി.എച്ച്. മാരിയത്ത് (വനിത രംഗത്തെ സമഗ്ര സംഭാവന), മുഹമ്മദ് തോരപ്പ (സാങ്കേതിക രംഗം), ഷബ്ന പൊന്നാട് (സാഹിത്യം), കെ. രാകേഷ് (സാഹസിക യാത്ര), ശരത്ത് പടിപ്പുര (കലാ സംഘാടനം), സലിം പെരിന്തൽമണ്ണ (തൊഴിൽ പരിശീലനം) എന്നിവർക്ക് വിവിധ മേഖലകളിലെ മികവിനുള്ള പുരസ്കാരങ്ങൾ നൽകി.
പീപിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ്, സാഫി ചെയർമാൻ സി.എച്ച്. റഹീം, എഫ്.ഡി.സി.എ ചെയർമാൻ, പ്രഫ. കെ. അരവിന്ദാക്ഷൻ, സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, എത്തിക്കൽ മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. മുഹമ്മദ് ഇസ്മായിൽ, പീസ് വാലി ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബൂബക്കർ, വിങ്സ് എറണാകുളം പ്രസിഡൻറ് ഡോ. ഫെസിന ഖാദർ, ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ല പ്രസിഡന്റ് ജമാൽ പാനായിക്കുളം, സിറ്റി പ്രസിഡൻറ് ജമാൽ അസ്ഹരി എന്നിവർ പുരസ്കാരങ്ങൾ വിതരണംചെയ്തു. ഫലകവും പൊന്നാടയും 10,000 രൂപയും അടങ്ങിയതാണ് ഓരോ പുരസ്കാരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.