Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2019 12:48 AM IST Updated On
date_range 12 Oct 2019 12:48 AM ISTമലപ്പുറം, വയനാട് ജില്ലകളിൽ 100 വീടുകൾ നിർമിച്ചുനൽകും -പീപ്ൾസ് ഫൗണ്ടേഷൻ
text_fieldsbookmark_border
മേപ്പാടി (വയനാട്): 2019ലെ പ്രളയാനന്തര പുനരധിവാസത്തിെൻറ ഭാഗമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ പീപ്ൾസ് ഫൗണ്ടേഷൻ കേരള നടപ്പാക്കുന്ന ഭവനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാപ്പംകൊല്ലിയിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിച്ചു. ദുരന്തങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിട്ട അനുഭവമാണ് മുന്നിലുള്ളത്. കഴിഞ്ഞ രണ്ടു പ്രളയങ്ങളെയും ജാതി മത വർഗ ചിന്തകൾക്കതീതമായി സ്നേഹവും സാഹോദര്യവും ഉയർത്തിപ്പിടിച്ച് നേരിടാൻ സാധിച്ചു. ഈ സാമൂഹിക ഐക്യം ഉയർത്തിപ്പിടിക്കണമെന്ന് എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. 10 കോടി രൂപയുടെ പദ്ധതികളാണ് ഫൗണ്ടേഷൻ നടപ്പാക്കുന്നത്. ഉരുൾപൊട്ടലും പ്രളയവും ഏറെ നാശംവിതച്ച മലപ്പുറം, വയനാട് ജില്ലകളിലായി 100 വീടുകൾ പദ്ധതിയുടെ ഭാഗമായി നിർമിച്ചുനൽകും. നിലമ്പൂർ കവളപ്പാറയിലും വയനാട് മേപ്പാടിയിലുമാണ് ആദ്യഘട്ടത്തിൽ വീട്നിർമിക്കുക. കാപ്പംകൊല്ലിയിൽ കേളച്ചൻതൊടി യൂസുഫ് ഹാജി ദാനമായി നൽകിയ 35 സെൻറ് സ്ഥലത്ത് നിർമിക്കുന്ന ആറു വീടുകളുടെ തറക്കല്ലിടലാണ് ഇന്നലെ നടന്നത്. സർക്കാറുമായും മറ്റു ഏജൻസികളുമായും സഹകരിച്ചാണ് വീടുകൾ നിർമിക്കുന്നത്.
വീടുനിർമാണത്തിനുപുറമെ 250 പേർക്ക് കൃഷി, 250 പേർക്ക് ചെറുകിട വ്യാപാര മേഖലയിൽ തൊഴിൽ എന്നിവ ലഭ്യമാക്കും. ചെറുതും വലുതുമായ 50 കുടിവെള്ള പദ്ധതികൾ നടപ്പാക്കും. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി 50 പദ്ധതികളും 50 െട്രയിനിങ്, ബോധവത്കരണ വർക് ഷോപ്പുകളും സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ ലഭ്യമാക്കും. പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട 40 കുടുംബങ്ങൾക്ക് പനമരത്തും മാനന്തവാടിയിലും നിർമിച്ചുനൽകുന്ന വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു. ആലുവ ചാലക്കൽ ദാറുസ്സലാം സ്കൂൾ വിദ്യാർഥികൾ വീട് നിർമാണത്തിന് സമാഹരിച്ച ആറരലക്ഷം രൂപ ചടങ്ങിൽ അധ്യാപകൻ എ.എം. ജമാൽ പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാന് കൈമാറി.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷ തമ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ്, സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, തഹസിൽദാർ അബ്ദുൽ ഹാരിസ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ്, എം. സാജിത്, ഐ. മഹ്റൂഫ്, പഞ്ചായത്ത് മെംബർ ഹംസ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി.പി. യൂനുസ് സ്വാഗതവും നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story