കോവിഡ്: മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി പീപ്ൾസ് ഫൗണ്ടേഷൻ
text_fieldsകോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ നിർധനരായ കുടുംബാംഗങ്ങൾക്ക് പുനരധിവാസ പാക്കേജുമായി പീപ്ൾസ് ഫൗേണ്ടഷൻ. കുടുംബാംഗങ്ങൾക്ക് വീട്, മരിച്ച പ്രവാസിയുടെ മക്കൾക്ക് സ്കോളർഷിപ്, അർഹരായ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സ്വയം തൊഴിൽ പദ്ധതി, ഭൂരഹിതരായ പ്രവാസി കുടുംബങ്ങൾക്ക് ഭൂമി എന്നിവ ഉൾക്കൊള്ളുന്നതാണ് പുനരധിവാസ പദ്ധതിയെന്ന് പീപ്ൾസ് ഫൗേണ്ടഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പണിപൂർത്തിയാകാത്ത വീടുകൾ പൂർത്തിയാക്കാനും പുതിയ വീടുകൾ പണിയാനും സഹായിക്കും. വീടുവെക്കാൻ സ്വന്തം സ്ഥലമില്ലാത്തവർക്ക് ഫൗണ്ടേഷെൻറ കൈവശം വിവിധ ജില്ലകളിലുള്ള സ്ഥലം വീട്ടുകാർക്കുകൂടി സൗകര്യപ്രദമാണെങ്കിൽ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാർച്ച് ആദ്യവാരം മുതൽ തന്നെ പീപ്ൾസ് ഫൗണ്ടേഷൻ സജീവമായി പങ്കാളികളായിട്ടുണ്ട്. ‘കോവിഡ് -19 കരുതലോടെ ഒരുമിച്ച് ജാഗ്രത പുലർത്താം’ എന്ന സന്ദേശം നൽകി ഓൺലൈൻ േബാധവത്കരണ പ്രവർത്തനങ്ങളിലൂടെയാണ് തുടക്കം കുറിച്ചത്. 18,440 കുടുംബാംഗങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ, 17,981 പേർക്ക് ഭക്ഷണപ്പൊതികൾ, 1757 നിത്യരോഗികൾക്ക് മരുന്നുകൾ എന്നിവ ലോക്ഡൗൺ കാലത്ത് വിതരണം ചെയ്തു.
ഇതുകൂടാതെ, പ്രതിരോധ മരുന്ന് വിതരണം, ഓൺലൈൻ കൗൺസലിങ്, ക്യാമ്പ് അംഗങ്ങൾക്ക് വസ്ത്ര വിതരണം, ഇതര സംസ്ഥാനങ്ങളിൽനിന്ന് മലയാളികൾക്ക് നാട്ടിലേക്കെത്താൻ വാഹന സൗകര്യം ഏർപ്പാടാക്കൽ, സമൂഹ അടുക്കളയിലേക്ക് ഭക്ഷണ സാധനമെത്തിക്കൽ, ഇതര സംസ്ഥാന തൊഴിലാളികൾക്ക് െഹൽപ് ഡെസ്ക്, ആരോഗ്യ പ്രവർത്തകർക്കായി 400 പി.പി.ഇ കിറ്റുകൾ എന്നീ സേവനങ്ങളും നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി, വൈസ് ചെയർമാൻ സഫിയ അലി, ജോ. സെക്രട്ടറി സാദിഖ് ഉളിയിൽ, പ്രോജക്ട് കോഒാഡിനേറ്റർ അബ്ദുൽ റഹീം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.