സഭയിൽ കണ്ടത് ഗവർണർക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമസഭയിൽ ഇന്ന് കണ്ടത് ജനങ്ങളുടെ പ്രതിഷേധമാണെന്ന് പി.കെ. ക ുഞ്ഞാലിക്കുട്ടി എം.പി. ജനാധിപത്യപരമായ രീതിയിലാണ് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചത്. ഭരണഘടനയുടെ പവിത്രതക ്കും കീഴ്വഴക്കങ്ങൾക്കും യോജിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്ന ഗവർണർക്കെതിരെ ജനാധിപത്യത്തോടും മതേതരത്വത്തോടും ബഹുമാനമുള്ള ഏതൊരു പ്രതിപക്ഷവും പ്രതിഷേധിച്ചേതീരൂ എന്നും അദ്ദേഹം പറഞ്ഞു.
ഗവർണറെ പ്രസംഗിക്കാൻ അനുവദിക്കാതിരുന്നിട്ടില്ല. മര്യാദയിലുള്ള തടയലാണ് നടന്നത്. അത് യു.ഡി.എഫിൻെറ ജനാധിപത്യ ബോധത്തെയാണ് കാണിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലാ സീമകളും ലംഘിച്ചാണ് മുന്നോട്ടു പോകുന്നതെന്ന് ജനങ്ങൾക്കറിയാം. അതിനാൽ ഈ പ്രതിഷേധം ഗവർണർ അർഹിക്കുന്നതാണെന്നും ഗവർണറോടുള്ള അമർഷം ഇടതുപക്ഷത്തിന് പ്രകടിപ്പിക്കാൻ സാധിക്കാതിരുന്നത് അവരുടെ അങ്ങേയറ്റത്തെ നിസ്സഹായാവസ്ഥ കൊണ്ടാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാർ പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്ന പദവിയാണ് ഗവർണറുടേത്. അതിന് അതിേൻറതായ പവിത്രതയും ഗൗരവവുമുണ്ട്. ആ ഗൗരവം കുറക്കുന്ന നിലയിലാണ് ഗവർണർ പെരുമാറിക്കൊണ്ടിരുന്നത്. നിയമസഭക്ക് മുമ്പിലും അതു തന്നെ അദ്ദേഹം ആവർത്തിക്കുകയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.