ശമ്പളം വേണ്ട ടീച്ചറെ, ഞങ്ങളെന്തിനും റെഡി...
text_fieldsകോഴിക്കോട്: കൊറോണ പ്രതിരോധത്തിൻെറ ഭാഗമായി ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും ഒാടി നടന്ന് പ്രവർത് തിക്കുേമ്പാൾ കൈയ്യടിക്കാൻ മാത്രമല്ല, കൂടെ നിൽക്കാനും ഞങ്ങളുണ്ടെന്ന് പറയുകയാണ് ‘ന്യൂ ജൻസ്’. ഒരു വകക്കും ക ൊള്ളില്ലെന്ന് നമ്മൾ ഇടക്കിടെ പറയുകയും പ്രളയം വരുേമ്പാഴും മഹാമാരി വരുേമ്പാഴും മാത്രം നമ്മൾ വാഴ്ത്തുകയും ചെയ്യുന്ന അതേ ‘ന്യൂ ജനറേഷൻ’.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ഒാരോ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയും നിരവധി പേരാണ് സൗജന്യ സേവനമടക്കം വാഗ്ദാനം െചയ്ത് കമൻറ് ചെയ്യുന്നത്്. ഐസൊലേഷൻ വാർഡുകളിലും മറ്റും രാത്രി ഡ്യൂട്ടിയടക്കം ചെയ്യാൻ ഒരുക്കമാണെന്നാണ് പലരും പറയുന്നത്. പ്രൊഫഷണൽ നഴ്സിങ്, ഫാർമസി യോഗ്യതകളുള്ളവരും എട്ടും പത്തും വർഷം നഴ്സിങ് പരിചയമുള്ളവരും ഇങ്ങനെ സേവനം വാഗ്ദാനം ചെയ്ത് മുന്നോട്ട് വരുന്നുണ്ട്. ഐസൊലേഷൻ വാർഡുകളിലെ ശുചീകരണമടക്കം ചെയ്യാൻ തയാറാണെന്ന് പറയുന്നവരിൽ എം.ബി.എക്കാരും ബിടെക്കുകാരുമൊക്കെയുണ്ട്.
മുമ്പ് ജോലി ചെയ്തിരുന്നവരും ഇപ്പോൾ തൊഴിലൊന്നുമില്ലാതെ തുടരുന്നവരും വിവിധ സാങ്കേതിക യോഗ്യതകളുള്ളവരുമെല്ലാം എന്തിനും ഒരുക്കമാണെന്ന് പറഞ്ഞ് കമൻറ് ചെയ്യുന്നവരിലുണ്ട്. ആവശ്യമെങ്കിൽ വിളിക്കാൻ തങ്ങളുടെ ഫോൺ നമ്പർ അടക്കമാണ് പലരും കമൻറ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.