അവർ എത്തി, ജാതി വിവേചനത്തിന്റെ ചരിത്രം തിരുത്തി
text_fieldsപേരാമ്പ്ര: പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിലെ സാംബവ വിദ്യാർഥികളോട് സമൂഹം വർഷങ്ങ ളായി വെച്ചുപുലർത്തുന്ന അയിത്തം ആറു വിദ്യാർഥികൾ ചൊവ്വാഴ്ചയോടെ പഴങ്കഥയാക്കി. കാവു ന്തറ, കാവുംവട്ടം പ്രദേശങ്ങളിൽനിന്ന് പേരാമ്പ്രയിലെത്തിയ ആ കുരുന്നുകൾ ജാതിവിവേച നത്തിെൻറ ചരിത്രം തിരുത്തിയെഴുതുകയായിരുന്നു. വാക്കുകളിലൂടെ മാത്രമല്ല, പ്രവൃത്ത ിയിലൂടെയാണ് നവോത്ഥാനം കൊണ്ടുവരേണ്ടതെന്ന് ഈ കുരുന്നുകളുടെ രക്ഷിതാക്കളും സമൂഹത് തിനു കാണിച്ചു കൊടുത്തു.
പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കാവുംവട്ടം വി.കെ. അബ്ദുൽ റഷീദിെൻറ മകൻ ഇഹാൻ റഷീദ്, കാവുന്തറ ചെല്ലട്ടൻകണ്ടി ഷഫീഖിെൻറ മകൾ നിഹ ഐറിൻ, പെരവച്ചേരി ഗവ. എൽ.പി സ്കൂൾ അധ്യാപകൻ സഈദ് എലങ്കമലിെൻറ മകൻ സാലിസ്, കാവുന്തറ കരിയാത്ത് നൈനാ മുഹമ്മദിെൻറ മകൻ നബ്ഹാൻ, കരിയാത്ത് ആസാദിെൻറ മകൾ സിയ ഹിന്ദ്, ചെറുകണ്ടി അബ്ദുൽ സലാമിെൻറ മകൾ ഹന്ന റഷീദ എന്നിവരാണ് പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂളിൽ പ്രവേശനത്തിനെത്തിയത്. ഹന്ന റഷീദ മൂന്നാം തരത്തിലും മറ്റുള്ളവർ രണ്ടാം തരത്തിലുമാണ് പ്രവേശനം നേടിയത്. ഈ ചരിത്രദൗത്യം നടപ്പാക്കിയത് വെൽഫെയർ പാർട്ടിയുടെ അധ്യാപക സംഘടനയായ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് (കെ.എസ്.ടി.എം) നേതൃത്വത്തിലാണ്.
ചേർമല സാംബവ കോളനിയിലെ 12 കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്നത്. ഈ വർഷം ഒന്നാംതരത്തിൽ കോളനിയിലെ അഭിരാമിയും നിഖിലും മാത്രമാണ് പ്രവേശനം നേടിയത്. പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിനോടുള്ള ജാതീയമായ അയിത്തം 2015ൽ ‘മാധ്യമം’ ആണ് പുറത്തുകൊണ്ടുവന്നത്. പിന്നീടിത് കേരളം മൊത്തം ശ്രദ്ധിക്കുന്ന വിഷയമായി മാറി.
ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിയെങ്കിലും മറ്റു വിഭാഗങ്ങളിലെ കുട്ടികൾ ഇവിടെ പ്രവേശനം നേടിയില്ല. 1957ൽ തുടങ്ങിയ ഈ വിദ്യാലയത്തിൽ മികച്ച ഭൗതിക സൗകര്യവും അധ്യാപകരും ഉണ്ടായിട്ടും പൊതുസമൂഹം അവഗണിക്കുകയാണ് ചെയ്തത്.
എന്നാൽ, കെ.എസ്.ടി.എമ്മിെൻറ വിപ്ലവാത്മകമായ ഈ പ്രവൃത്തി കുരുന്നുകളെ ജാതിയുടെ തടവറയിലാക്കിയെന്ന ദുഷ്പേരിൽനിന്നാണ് നാടിനെ മോചിപ്പിക്കുന്നത്. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ടി.എം. രാജൻ കുട്ടികളുടെ രജിസ്ട്രേഷൻ നടത്തി. കെ.എസ്.ടി.എം സംസ്ഥാന വൈസ് പ്രസിഡൻറ് കെ. നൂഹ്, ജില്ല പ്രസിഡൻറ് വി.പി. അഷ്റഫ്, സഈദ് എലങ്കമൽ, എൻ.പി.എ. കബീർ, സി. മുസ്തഫ, കെ. മുബീർ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ എത്തിയത്.
ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതാക്കളായ മുജാഹിദ് മേപ്പയൂർ, മുനീബ് എലങ്കമൽ, മുഹമ്മദലി ഊട്ടേരി, മുൻ പ്രധാനാധ്യാപകൻ രഘുദാസ് തെറ്റയിൽ, വി.ടി. ഇബ്രാഹിം എന്നിവരും ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.