Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിന്തൽമണ്ണ...

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്​ ഹരജി നാളത്തേക്ക് മാറ്റി

text_fields
bookmark_border
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്​ ഹരജി നാളത്തേക്ക് മാറ്റി
cancel

കൊ​ച്ചി: പെ​രി​ന്ത​ൽ​മ​ണ്ണ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് മു​സ്​​ലിം​ലീ​ഗി​ലെ ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര​ജി ഹൈ​കോ​ട​തി ബു​ധ​നാ​ഴ്ച​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. 348 പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ കാ​ര​ണ​മി​ല്ലാ​തെ എ​ണ്ണാ​തി​രു​ന്നെ​ന്നും ഇ​തി​ൽ 300 വോ​ട്ടെ​ങ്കി​ലും ത​നി​ക്ക് കി​ട്ടു​മാ​യി​രു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി തൊ​ട്ട​ടു​ത്ത എ​തി​ർ സ്ഥാ​നാ​ർ​ഥി ഇ​ട​തു സ്വ​ത​ന്ത്ര​ൻ കെ.​പി.​എം. മു​സ്ത​ഫ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. 38 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം വി​ജ​യി​ച്ച​ത്.

ഹ​ര​ജി സ്വീ​ക​രി​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ന​ജീ​ബ് ന​ൽ​കി​യ ത​ട​സ്സ​ഹ​ര​ജി കോ​ട​തി നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു. പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി. എ​ന്നാ​ൽ, ഇ​തി​നാ​യു​ള്ള തി​ര​ച്ചി​ലി​നി​ടെ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ട്ര​ഷ​റി​യി​ലെ സ്ട്രോ​ങ് റൂ​മി​ൽ​നി​ന്ന് ബാ​ല​റ്റ് പെ​ട്ടി ന​ഷ്​​ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. സ്ട്രോ​ങ് റൂ​മി​ൽ സൂ​ക്ഷി​ച്ച പോ​സ്‌​റ്റ​ൽ ബാ​ല​റ്റു​ക​ളി​ൽ 482 ബാ​ല​റ്റു​ക​ളു​ടെ ഒ​രു​കെ​ട്ട് കാ​ണാ​താ​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സ​ബ് ക​ല​ക്ട​ർ കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഗൗ​ര​വ​മാ​യ വി​ഷ​യ​മാ​ണി​തെ​ന്ന്​ വി​ല​യി​രു​ത്തി​യ കോ​ട​തി, ഇ​രു​പ​ക്ഷ​ത്തെ​യും കേ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി. സ​ബ് ക​ല​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന് മ​റു​പ​ടി ന​ൽ​കാ​ൻ ഹ​ര​ജി​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ സ​മ​യം തേ​ടി​യ​തി​നെ തു​ട​ർ​ന്ന് ഹ​ര​ജി മാ​റ്റു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്​​ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്​ ക​ക്ഷി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ബു​ധ​നാ​ഴ്ച​ത്തേ​ക്ക്​ മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtpetitionPerinthalmanna election
News Summary - Perinthalmanna election petition postponed to tomorrow
Next Story