പെരിയയിൽ എ.ടി.എം തകർത്ത് കവർച്ചശ്രമം
text_fieldsകാഞ്ഞങ്ങാട്: പെരിയ ടൗണിലെ കനറാ ബാങ്കിെൻറ എ.ടി.എം മെഷീൻ തകർത്ത് കവര്‍ച്ചശ്രമം. മുഖംമൂടിയും കൈയുറകളും ജാക്കറ്റും ധരിച്ച രണ്ടംഗസംഘമാണ് ഒന്നര മണിക്കൂറോളം ചെലവഴിച്ച് എ.ടി.എം മെഷീൻ അഴിച്ചുമാറ്റി പണം കൈക്കലാക്കാൻ ശ്രമിച്ചത്. എന്നാൽ, നിക്ഷേപിച്ച 16.50 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ ഒന്നരമണിക്കാണ് പെരിയ ബസ്സ്റ്റോപ്പിലെ കനറാ ബാങ്ക് ശാഖക്ക് സമീപം പ്രവർത്തിക്കുന്ന എ.ടി.എമ്മില്‍ കവര്‍ച്ചശ്രമമുണ്ടായത്. എ.ടി.എം കൗണ്ടറിനകത്തെ കാമറ തകർത്തിട്ടുണ്ട്. പുലര്‍ച്ചെ നാേലാടെ പട്രോളിങ് ഡ്യൂട്ടിയുടെ ഭാഗമായി സ്ഥലത്തെത്തിയ പൊലീസുകാരാണ് സംഭവം ശ്രദ്ധയിൽപെട്ട് മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചത്. എ.ടി.എം കൗണ്ടറിലെ ലോഗ്ബുക്കില്‍ സമയം രേഖപ്പെടുത്താൻ കയറിയപ്പോഴാണ് പൊലീസുകാർ മെഷീൻ തകർത്തനിലയിൽ കണ്ടത്. കവർച്ചശ്രമത്തിനിടയിൽ കറൻസി ചെസ്റ്റ് ഒാേട്ടാമാറ്റിക് ലോക്കൗട്ട് ആയതിനാൽ തുറക്കാൻപറ്റാത്തതാണ് പണം നഷ്ടപ്പെടാതിരിക്കാൻ കാരണമെന്ന് ബാങ്ക് അധികൃതർ പറയുന്നു.
21 ലക്ഷം രൂപയാണ് എ.ടി.എമ്മിൽ ഒരാഴ്ചമുമ്പ് നിക്ഷേപിച്ചിരുന്നത്. ഇതില്‍ 4.5 ലക്ഷം രൂപ രണ്ടു ദിവസത്തിനകം പിന്‍വലിച്ചതായി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരെൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ വിരലടയാളങ്ങളൊന്നും ലഭിച്ചില്ല. എ.ടി.എമ്മിനകത്തെ കാമറകളുടെ ഹാര്‍ഡ് ഡിസ്കിൽനിന്ന് കൈയുറകളും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തിയ രണ്ടുപേര്‍ എ.ടി.എമ്മിനകത്ത് കയറി ഷട്ടര്‍ താഴ്ത്തുന്നതിെൻറയും മെഷീനുകള്‍ അഴിച്ചുമാറ്റി ട്രേ ഇളക്കിയെടുക്കാൻ ശ്രമിക്കുന്നതിെൻറയും ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.