പെരിയ: ൈക്രംബ്രാഞ്ച് രേഖകൾ കൈമാറിയിട്ടില്ലെന്ന് സി.ബി.െഎ
text_fieldsകൊച്ചി: അന്വേഷണം സി.ബി.ഐക്ക് വിട്ടിട്ടും പെരിയ ഇരട്ടക്കൊലക്കേസിലെ കേസ് ഡയറി ക്രൈംബ്രാഞ്ച് ഇതുവരെ കൈമാറിയിട്ടില്ലെന്ന് സി.ബി.ഐ ഹൈകോടതിയിൽ. സി.ബി.ഐക്ക് അന്വേഷണം കൈമാറിയ സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻബെഞ്ചും ശരിവെച്ചു. എന്നിട്ടും കേസ് ഡയറിയോ രേഖകളോ ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് സി.ബി.ഐ അഭിഭാഷകൻ പറഞ്ഞു.
എന്നാൽ, സി.ബി.ഐ അന്വേഷണം ശരിെവച്ച ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും കേസിൽ സി.ബി.ഐക്ക് നോട്ടീസ് ഉത്തരവായതാണെന്നും ൈക്രംബ്രാഞ്ച് വ്യക്തമാക്കി. പരിശോധനക്ക് കോടതി ആവശ്യപ്പെട്ടാൽ കേസ് ഡയറി ഹാജരാക്കാൻ തയാറാണെന്നും ൈക്രംബ്രാഞ്ച് അറിയിച്ചു. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസിലെ എട്ടാം പ്രതി സുബീഷിെൻറ ജാമ്യ ഹരജി പരിഗണിക്കുേമ്പാഴാണ് സി.ബി.ഐയും ക്രൈംബ്രാഞ്ചും വിരുദ്ധ നിലപാടുകൾ സ്വീകരിച്ചത്.
കേസിെൻറ നിലവിലെ അവസ്ഥ സംബന്ധിച്ച് കോടതി ആരാഞ്ഞപ്പോഴാണ് രേഖകൾ ലഭിക്കാത്ത കാര്യം സി.ബി.ഐ ചൂണ്ടിക്കാട്ടിയത്്.
മാത്രമല്ല, കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഇരുവിഭാഗത്തിെൻറയും നിലപാട് കേട്ടശേഷം ജാമ്യ ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.