പെരിയ ഇരട്ടക്കൊല കേസ്; തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് അഡ്വ സി.കെ. ശ്രീധരൻ
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ പൂർണമായി തള്ളിപ്പറഞ്ഞ് മുൻ കോൺഗ്രസ് നേതാവും പ്രതിഭാഗം അഭിഭാഷകൻ കൂടിയായ സി.കെ. ശ്രീധരൻ രംഗത്ത്.
കേസുമായി ബന്ധപ്പെട്ട രേഖകൾ ഒരു മാസക്കാലം സൂക്ഷിച്ചെന്നും അന്ന് കോൺ്ഗ്രസുകാരനായ സി.കെ. ശ്രീധരൻ പിന്നീട് സി.പി.എമ്മിന്റെ ഭാഗമായി ചതിച്ചുവെന്നുമാണ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിനെറതുൾപ്പെടെയുള്ള ആരോപണം. എന്നാൽ, ഈ വിഷയത്തിൽ നിയമപരമായ സഹായം തേടി ആ കുടുംബമോ കോൺഗ്രസ് പാർട്ടിയോ എന്നെ സമീപിച്ചിട്ടില്ലെന്ന് സി.കെ. ശ്രീധരൻ പറഞ്ഞു.
പ്രൊസികൃൂഷനുമായി ബന്ധപ്പെട്ടതോ, പൊലീസ് രേഖകളോ ഞാൻ കണ്ടിട്ടില്ല. സ്വഭാവികമായും രാഷ്ട്രീയ കാരണങ്ങളാണ് ഈ ആരോപണത്തിന് പിന്നിലുള്ളതെന്ന് വിശ്വസിക്കുന്നതായും ശ്രീധരൻ പറഞ്ഞു. എന്തെങ്കിലും രേഖകൾ കണ്ടിരുന്നുവെങ്കിൽ ഒരുകാരണവശാലും പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കുമായിരുന്നില്ല. സംഭവകാലത്ത് കോൺഗ്രസുകാരൻ എന്ന നിലയിൽ കൃപേഷിന്റെയും ശരത്‍ലാലിന്റെയും വീടുകളിൽ പോയിട്ടുണ്ട്. അത്, സ്വഭാവികമാണ് താനും. നിലവിൽ അഡ്വ. സി.കെ. ശ്രീധരന്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
പൊലീസ് വീടിന് സുരക്ഷ ഏർപ്പെടുത്തിയതിൽ പുതുമയില്ലെന്ന് ശ്രീധരൻ പറഞ്ഞു. പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്യുകയാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട കേസിൽ വിധി പറയുന്ന സാഹചര്യത്തിൽ പ്രതിഭാഗം അഭിഭാഷകൻ എന്ന നിലയിൽ നൽകുന്ന സുരക്ഷയാണിത്. എന്നാലിതുവരെ തനിക്ക് ഒരു ഭാഗത്ത് നിന്നും ഭീഷണിയുണ്ടായിട്ടില്ലെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.