ഇരട്ടക്കൊല: കൊല്ലിച്ചവരെയും കണ്ടുപിടിക്കണം -ബെന്നി ബഹനാൻ
text_fieldsകൊച്ചി: നിരപരാധികളുടെ കഴുത്തറുത്ത് ചോര കൊണ്ടഭിഷേകം നടത്തിയാണ് ഇടതുസർക്കാർ ആയിരം ദിനാഘോഷം നടത്തുന്നതെന്ന് യ ു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. കാസർകോട്ടെ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പീതാംബരൻ വെറും ആയുധം മാത്രമാണ്. കേസ് തേച് ചുമാച്ചു കളയാൻ വേണ്ടിയാണ് അന്വേഷണത്തിെൻറ ദിശ മാറ്റുന്നത്. പീതാംബരെൻറ കുടുംബം പറഞ്ഞത് പാർട്ടി നിർദേശപ്രകാ രമാണ് കൊലനടത്തിയതെന്നാണ്. ഈ പാർട്ടിയുടെ അടിവേര് തപ്പിച്ചെന്നാൽ കണ്ണൂർ ജില്ലയിലാണെത്തുക. ഈ അടിവേര് പിഴുതെറിയാനും കൊലപാതകം അവസാനിപ്പിക്കാനും സർക്കാർ തയാറാകണം. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടുപിടിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നവകേരളവും നവോത്ഥാനവുമല്ല, നരഹത്യയാണ് ഇടതുസർക്കാറിെൻറ കർമപരിപാടി. കൊലപാതകത്തെ ന്യായീകരിക്കുകയും കൊലയാളികളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന സി.പി.എം സംസ്കാരമാണ് കൊലപാതകങ്ങൾ വർധിക്കാൻ കാരണം. തീവ്രവാദികൾക്ക് പരീശീലനം നൽകി ഇന്ത്യയിലേക്കയച്ച് നിരപരാധികളെ കൊന്നൊടുക്കിയശേഷം തങ്ങൾക്കിതിൽ പങ്കില്ലെന്നു പറയുന്ന പാകിസ്താനെപ്പോലെയാണ് സി.പി.എം. ഷുക്കൂർവധം താലിബാൻ മോഡലിലായിരുന്നു.
ടി.പി വധത്തിലും ഷുക്കൂർ വധത്തിലുമുൾെപ്പടെ പ്രതികൾക്ക് പ്രത്യേക പരിരക്ഷയും സ്വീകരണവുമാണ് കിട്ടുന്നത്. ടി.പി കേസിൽ കോടതി ശിക്ഷിച്ച കുഞ്ഞനന്തൻ പാർട്ടി സെക്രട്ടറിക്ക് കുറ്റക്കാരനല്ല. കാസർകോട്ട് കൊല്ലപ്പെട്ടവരുടെ വീട് റവന്യൂമന്ത്രി സന്ദർശിച്ചത് ശരിയായില്ലെന്നുപറഞ്ഞ എൽ.ഡി.എഫ് കൺവീനറുടെ മാനസികാവസ്ഥയാണ് കേരളത്തിലെ കൊലപാതക രാട്രീയത്തിന് വളംവെച്ചുകൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.