കൊല്ലപ്പെട്ടവരുടെ വീട്ടിൽ പോയ മന്ത്രിയെ വിമർശിച്ച്, പിന്നെ തിരുത്തി എൽ.ഡി.എഫ് കൺവീനർ
text_fieldsതിരുവനന്തപുരം: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മ ന്ത്രി ഇ. ചന്ദ്രശേഖരന് സന്ദര്‍ശിച്ചതിനെ വിമർശിച്ചും പിന്നെ തിരുത്തിയും എൽ.ഡി.എഫ് കൺവീനർ. ‘ആ വീട് എൽ.ഡി.എഫ് നേതാക്കൾ സന്ദർശിച്ചുവെന്നതുകൊണ്ട് ഒരു നല്ല സന്ദേശം ഉണ്ടാവുമെന്ന് കരുതാൻ വയ്യ’ എന്നാണ് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളോട് എ. വിജയരാഘവൻ പ്രതികരിച്ചത്.
എന്നാൽ, ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ പോയത് തെറ്റാണെന്ന് പറയാനാകില്ലെന്നും കൂട്ടിച്ചേർത്തു. പ്രസ്താവന വിവാദമായതോടെ ഉച്ചക്ക്, താന്‍ മന്ത്രി ചന്ദ്രശേഖരനെ വിമര്‍ശിച്ചെന്ന നിലയില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാക്കി പ്രസ്താവനയിറക്കി.
മരണ വീടുകളില്‍ ജനപ്രതിനിധികള്‍ പോകുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് എല്‍.ഡി.എഫിനില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.