രാഷ്ട്രീയ കൊലകൾക്കെതിരെ ഗവർണർ
text_fieldsകൊല്ലം: ശ്രീനാരായണഗുരുവിെൻറ കവിത ഒാർമിച്ച്, രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ഗവർണർ ജസ്റ്റിസ് പി. സദാശിവം. ഒരു ഉറുമ്പിനെപ്പോലും നോവിക്കരുതെന്ന് പറയുന്ന ‘അ നുകമ്പാ ദശകം’ എന്ന ഗുരുവിെൻറ വരികളുടെ പൊരുൾ ഉൾക്കൊണ്ടിരുെന്നങ്കിൽ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
അക്രമങ്ങൾക്കെതിരായ ഭരണഘടനയുടെ അന്തഃസത്ത മനസ്സിലാക്കിയിരുെന്നങ്കിൽ രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരിൽ ചോരപ്പുഴ ഒഴുക്കില്ലായിരുന്നു. മറിച്ചുണ്ടാകുന്നത് ജനാധിപത്യവിരുദ്ധമാണ്. നവോത്ഥാനത്തിെൻറ ശക്തിയും ഭരണഘടനയുടെ അറിവും ആഘോഷിക്കുന്ന അവസരത്തിൽ അതിനോടുള്ള പ്രതിബദ്ധത എത്രത്തോളമുണ്ടെന്ന് നമ്മൾ സ്വയം വിലയിരുത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
നവോത്ഥാന സാംസ്കാരിക സമുച്ചയ പദ്ധതിയുടെ സംസ്ഥാനതല നിർമാണ ഉദ്ഘാടനവും ശ്രീനാരായണഗുരു സമുച്ചയ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവിനെപ്പോലുള്ള നവോത്ഥാന നായകരുടെ പ്രവര്‍ത്തനം വലിയ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴി തുറന്നു. ഈ ചരിത്രം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.
ആചാരസംരക്ഷണത്തിെൻറ പേരിൽ അന്ധവിശ്വാസത്തിെൻറയും അനാചാരങ്ങളുടെയും വേലിക്കെട്ടിൽ നമ്മളെ തളയ്ക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ കാണാതിരിക്കരുതെന്നും അവർക്കുള്ള മറുപടിയാണ് സാംസ്കാരിക വകുപ്പിെൻറ പ്രവർത്തനമെന്നും അധ്യക്ഷത വഹിച്ച മന്ത്രി എ.കെ. ബാലൻ പറഞ്ഞു. 14 ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ സമുച്ചയം നിർമിക്കും. ആദ്യഘട്ടത്തിൽ കൊല്ലത്തിനു പുറമെ കാസർകോട്, പാലക്കാട് ജില്ലകളിലാണ് നടപടികളായിട്ടുള്ളത്. കൊല്ലത്ത് ശ്രീനാരായണഗുരുവിെൻറ പേരിലുള്ള സമുച്ചയത്തിന് 44.41 കോടി രൂപയാണ് ചെലവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.