Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ...

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം നാല്​ മാസത്തിനകം പൂർത്തിയാക്കണം; സി.ബി.ഐയോട് ഹൈകോടതി

text_fields
bookmark_border
sarath lal and kripesh
cancel
camera_alt

കൃപേഷ്, ശരത്ത്‍ലാൽ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐയുടെ തുടരന്വേഷണം നാല്​ മാസത്തിനകം പൂർത്തിയാക്കണമെന്ന്​ ഹൈകോടതി. 11ാം പ്രതി കാസർകോട് പെരിയ സ്വദേശി കുട്ടനെന്ന പ്രദീപി​െൻറ ജാമ്യ ഹരജി തള്ളിയാണ് ജസ്​റ്റിസ് ആർ. നാരായണ പിഷാരടിയുടെ ഉത്തരവ്​. കേസിലെ പ്രതികൾ രണ്ടുവർഷമായി ജയിലിലാണെന്നും അനന്തമായി തടവിലിടാനാവില്ലെന്നും വിലയിരുത്തിയാണ്​ കോടതി നിർദേശം.

2019 ഫെബ്രുവരി 17നാണ്​ യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്​. സി.പി.എം പ്രാദേശിക നേതാവ്​ പീതാംബര​െൻറ നേതൃത്വത്തിൽ ഒരു സംഘം ആക്രമിച്ച്​ കൊലപ്പെടുത്തിയതായി ക്രൈംബ്രാഞ്ച്​ അന്വേഷണസംഘം കണ്ടെത്തി 2019 മേയ്​ 20ന്​ അന്തിമ റിപ്പോർട്ട് മജിസ്ട്രേറ്റ്​ കോടതിയിൽ നൽകി.

കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട് കൃപേഷി​െൻറയും ശരത്‌ലാലി​െൻറയും മാതാപിതാക്കൾ നൽകിയ ഹരജിയിൽ സി.ബി.ഐ തുടരന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവിട്ടു. ഇത്​ സുപ്രീം കോടതിയും ശരി​െവച്ചതോടെയാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്.

പ്രദീപി​െൻറ ജാമ്യഹരജി ജൂലൈ ആദ്യം പരിഗണിച്ചപ്പോൾ അന്വേഷണം പൂർത്തിയാക്കാൻ ആറുമാസം വേണമെന്ന് സി.ബി.ഐ അറിയിച്ചിരുന്നു. പ്രതിക്ക് രാഷ്​ട്രീയ സ്വാധീനമുള്ളതിനാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന വാദംകൂടി കണക്കിലെടുത്ത കോടതി ജാമ്യഹരജി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:periya murderPeriya double murder
News Summary - Periya double murder investigation should be completed within four months; High Court to CBI
Next Story