പെരിയ കേസ്: പ്രതികളെ രക്ഷിക്കാനുള്ള സർക്കാറിെൻറ 'കരുതലിനും ജാഗ്രതക്കു'മുള്ള തിരിച്ചടി
text_fieldsകാസർകോട്: പെരിയ കല്യോെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.െഎക്ക് വിട്ട ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി ഇരുകുടുംബത്തിെൻറയും കാത്തിരിപ്പിനും കണ്ണീരിനും ലഭിച്ച പ്രതിഫലമായി.
സി.ബി.െഎ അന്വേഷണം ആവശ്യമില്ലെന്ന് അറിയിച്ച് സംസ്ഥാന സർക്കാർ, സിംഗ്ൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിൽ വാദം കഴിഞ്ഞിട്ടും വിധിപറയാതെ നീട്ടിയ നടപടിക്കുള്ള മറുപടികൂടിയാണ് ഡിവിഷൻ ബെഞ്ച് വിധി. കുറ്റകൃത്യം നടന്നാൽ പ്രതികളെ കണ്ടെത്തുന്നതിനു പകരം രക്ഷിക്കാൻ ഭരണകൂടം കാണിച്ച കരുതലിെൻറയും ജാഗ്രതയുടെയും ഉദാഹരണമായി പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.െഎയെ എതിർത്ത സർക്കാർ നിലപാട്.
ഒമ്പതുമാസം മുമ്പാണ് കേസ് ക്രൈംബ്രാഞ്ചിൽനിന്ന് സി.ബി.െഎക്ക് വിട്ടത്. സി.ബി.െഎക്ക് വിട്ട ഉത്തരവിൽ പറഞ്ഞതുപോലെ 'പ്രതികളുടെ മൊഴികൾ വേദവാക്യമായി സ്വീകരിച്ച്' തയാറാക്കിയ കുറ്റപത്രം തള്ളിയ കോടതി, കേസ് സർക്കാർ കരുതുന്നപോലെ വ്യക്തിപരമല്ലെന്നും രാഷ്ട്രീയമാണെന്നും കൂടുതൽ പ്രതികളും ഗൂഢാലോചനയുമുണ്ടെന്നും പറഞ്ഞാണ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്.
ഇൗ കുറ്റപത്രം അനുസരിച്ച് വിചാരണ നടത്തിയാൽ പ്രതികൾ രക്ഷപ്പെടുമെന്നും നിരീക്ഷിച്ചു. ഇത് സംസ്ഥാന സർക്കാറിനും സി.പി.എമ്മിനും പൊള്ളലേൽപിച്ചു. സി.ബി.െഎക്ക് കൈമാറിയതിനെതിരെ കേന്ദ്രസർക്കാറിനു വേണ്ടി സുപ്രീംകോടതിയിൽ വാദിക്കുന്ന സോളിസിറ്റർ ജനറൽ ഉൾപ്പടെയുള്ള അഭിഭാഷകരെ വരുത്തി. ഒരുകോടിയോളം ചെലവഴിച്ച് പ്രതികളുടെ രക്ഷക്ക് സർക്കാർ എത്തിയെങ്കിലും കേസ് ഹൈകോടതി സി.ബി.െഎക്ക് വിട്ടു. തിരുവനന്തപുരം യൂനിറ്റ് ആയിരിക്കണം എന്ന് നിർദേശിച്ചു. ഒമ്പതുമാസമായിട്ടും കേസ് ഡയറികൾ കൈമാറാത്ത സർക്കാർ എന്തുവിലകൊടുത്തും പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം തുടർന്നു.
കഴിഞ്ഞ ദിവസം സർക്കാറിെൻറ നിസ്സഹകരണം സി.ബി.െഎ കോടതിയെ ബോധ്യപ്പെടുത്തി. ഇതിനിടയിൽ കൊല്ലപ്പെട്ട കൃപേഷിെൻറ പിതാവ് കൃഷ്ണൻ, ശരത്ലാലിെൻറ പിതാവ് സത്യനാരായണൻ എന്നിവർ ചൊവ്വാഴ്ച ഹൈകോടതിയിൽ റിട്ട് പെറ്റിഷൻ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.