പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐക്ക്; ക്രൈം ബ്രാഞ്ചിന്‍റെ കുറ്റപത്രം റദ്ദാക്കി
text_fieldsകൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസ് സി. ബി.ഐ അന്വേഷിക്കും. ഇരുവരുടെയും മാതാപിതാക്കൾ നൽകിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടത ്. കേസിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി.
ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർ പ്ര തികളായ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാകില്ല എന്നായിരുന്നു ഹരജിയിലെ പ്രധാന വാദം. ഇത് പരിഗണിച്ചാണ് കോ ടതി നിലവിലെ കുറ്റപത്രം റദ്ദാക്കി കേസ് സി.ബി.ഐക്ക് വിട്ടത്. കേസിൽ കൃത്യമായ അന്വേഷണം നടത്തണം. നിലവിൽ ആദ്യ പ്രതിയു ടെ വാക്കുകൾ വിശ്വസിച്ച് കൊണ്ടാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത്. സി.പി.എം പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തിയതാവാൻ സാധ്യതയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞതും കുറ്റപത്രവും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു നിലവിൽ കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ഇരട്ടക്കൊലപാതകത്തിൽ സി.പി.എം നേതാക്കളുടെ പങ്കിന് തെളിവില്ലെന്നും അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയയിലെ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരനും സുഹൃത്ത് സജി സി. ജോര്‍ജുമാണ് കേസിലെ മുഖ്യപ്രതികൾ. പീതാംബരന് കൊല്ലപ്പെട്ടവരോടുള്ള വ്യക്തിവിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
കേസിൽ ഉന്നത സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്നും രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്നും തുടക്കം മുതലേ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റാണ് കേസ് അന്വേഷിക്കുക.
നീതിയുടെ വിജയം -കൃപേഷിെൻറ പിതാവ് കൃഷ്ണൻ
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.െഎക്ക് വിടാനുള്ള ഹൈകോടതി തീരുമാനം നീതിയുടെ വിജയമാണെന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിെൻറ പിതാവ് കൃഷ്ണൻ പറഞ്ഞു. കേസ് തുടക്കം മുതൽതന്നെ പ്രതികളെ രക്ഷിക്കാനുള്ളതായിരുന്നു. അന്വേഷണം പ്രതികൾക്കുവേണ്ടി നടത്തി. തങ്ങൾ ചൂണ്ടിക്കാണിച്ചവരെയൊന്നും പൊലീസ് ചോദ്യം ചെയ്തില്ല. പ്രതികൾക്ക് സഹായകരമായ വിധത്തിലുള്ള സാക്ഷികളെയാണ് പൊലീസ് ഉൾപ്പെടുത്തിയത്. കോടതിയിൽ വിശ്വാസമുള്ളതുകൊണ്ടാണ് വിധിക്കുവേണ്ടി കാത്തിരുന്നത്. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും കൃഷ്ണൻ പറഞ്ഞു.
ജിഷ്ണു പ്രണോയ് കേസ്: അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം
നാദാപുരം: ജിഷ്ണു പ്രണോയ് കേസിൽ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിൽ നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ കൃഷ്ണദാസിനെ ഒഴിവാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിെൻറ അമ്മ മഹിജ. സി.ബി.ഐ അന്വേഷണം തൃപ്തികരല്ല. നിയമപോരാട്ടം തുടരും. അന്വേഷണം അട്ടിമറിക്കാനാണ് കോളജ് അധികൃതര്‍ കോപ്പിയടി എന്ന നുണക്കഥ പ്രചരിപ്പിച്ചത് -മഹിജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.