പെരിയ ഇരട്ടക്കൊലപാതകം: ഫയലുകൾ കൈമാറിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി സി.ബി.ഐ
text_fieldsകൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ നിലപാട് കടുപ്പിച്ച് സി.ബി.ഐ. കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിന് സി.ബി.ഐ കത്ത് നല്‍കി. അന്വേഷണ ഏജന്‍സിക്ക് രേഖകള്‍ പിടിച്ചെടുക്കാനുള്ള അധികാരം നല്‍കുന്ന സി.ആര്‍.പി.സി 91 പ്രയോഗിക്കുന്നതിന് മുന്നോടിയായാണ് നീക്കം.
സി.ബി.ഐ പലതവണ കത്ത് നല്‍കിയിട്ടും ക്രൈം ബ്രാഞ്ച് ഫയലുകള്‍ കൈമാറിയിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നായിരുന്നു മറുപടി നൽകിയത്. ആറ് തവണയാണ് സി.ബി.ഐ ക്രൈം ബ്രാഞ്ചിന് കത്ത് നൽകിയത്. യാതൊരു നടപടിയുമില്ലാത്തതിനെ തുടർന്നാണ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. സി.ആര്‍.പി.സി 91 പ്രകാരം സി.ബി.ഐക്ക് രേഖകൾ പിടിച്ചെടുക്കാൻ അധികാരമുണ്ട്.
പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.
2019 ഫെബ്രുവരി 17നാണ് പെരിയ കൊലപാതകം നടക്കുന്നത്. ബൈക്കില്‍ പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.