Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
periya murder
cancel
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: അറസ്​റ്റിലായ ഒരു പ്രതിക്ക്​ നേരിട്ട്​ പങ്ക്​, നാലുപേർ​ ഗൂഢാലോചനക്കാർ -സി.ബി.ഐ

text_fields
bookmark_border

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ വ്യാഴാഴ്​ച അറസ്​റ്റിലായവരിൽ ഒരു പ്രതിക്ക്​ കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കുണ്ടെന്ന്​ സി.ബി.ഐ. 15ാം പ്രതി സുരേന്ദ്രൻ എന്ന വിഷ്​ണുവിനാണ്​ (47) കുറ്റകൃത്യത്തിൽ പങ്കുള്ളതായി സ്ഥിരീകരിച്ചത്​. ഒന്നാം പ്രതി പീതാംബര​െൻറ അടുത്ത സുഹൃത്തും പ്രതികൾ ഉപയോഗിച്ച ജീപ്പി​െൻറ ഡ്രൈവറുമായിരുന്നു ഇയാൾ.

2019 ജനുവരി അഞ്ചിന്​ സുരേന്ദ്രൻ പീതാംബരനൊപ്പം ആക്രമിക്കപ്പെട്ടിരുന്നു. ഇതായിരുന്നു കൊലപാതകത്തിൽ പങ്കെടുക്കാനുള്ള പ്രേരണ. കൊല്ലപ്പെട്ട ശരത്‌ലാലി​െൻറയും കൃപേഷി​െൻറയും നീക്കങ്ങൾ നിരീക്ഷിച്ചത്​ സുരേന്ദ്രനാണ്. ഇവരുടെ നീക്കങ്ങൾ ഇയാൾ പീതാംബരനെ അപ്പപ്പോൾ ഫോണിൽ അറിയിച്ചു. ഇവർ ബൈക്കെടുത്ത്​ നീങ്ങിയ കാര്യവും അറിയിച്ചതുവഴി കുറ്റകൃത്യത്തി​െൻറ ഗൂഢാലോചനയിലും കൊലയിലും നേരിട്ടു പങ്കാളിയായെന്നാണ്​ സി.ബി.ഐ ആരോപണം.

അഞ്ചും ഏഴും പ്രതികളായ ജിജിൻ, അശ്വിൻ എന്നിവരുടെ അടുത്ത ബന്ധുവും കുറ്റകൃത്യത്തി​െൻറ ഗൂഢാലോചനയിൽ ആദ്യവസാനം പങ്കാളിത്തം വഹിച്ചയാളുമാണ് 16ാം പ്രതി മധു. കൊലയാളികൾക്ക്​ ഇരുമ്പുവടികൾ നൽകി സഹായിച്ചെന്ന ആരോപണമാണ്​ 17ാം പ്രതി റെജി വർഗീസിനെതിരെയുള്ളത്​.

സി.പി.എം നിയന്ത്രണത്തിലുള്ള പെരിയ സൊസൈറ്റിയിൽ ക്ലർക്കായ 18ാം പ്രതി ഹരിപ്രസാദും ഗൂഢാലോചനയിൽ പങ്കാളിയാണ്​. കുറ്റകൃത്യത്തിനുശേഷം ഒളിവിൽപോയ ഇയാൾ സ്വന്തം കാർ പ്രതികൾക്ക്​ നൽകിയെന്നും സി.ബി.ഐ പറയുന്നു.

സി.പി.എം എച്ചിലടുക്കം ബ്രാഞ്ച്​ സെക്രട്ടറിയായ പി. രാജേഷ്​ കുറ്റകൃത്യത്തിന്​ സഹായം നൽകുകയും ഗൂഢാലോചനയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്​തു. പ്രതിചേർക്കപ്പെട്ട ഉദുമ മുൻ എം.എൽ.എ കുഞ്ഞിരാമൻ അടക്കം അഞ്ചുപേരുടെ പങ്കാളിത്തവും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്​.

കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്​കരൻ, 14ാം പ്രതി മണികണ്​ഠൻ എന്നിവർ ചേർന്നാണ്​ രണ്ടാം പ്രതി സജി ജോർജിനെ പൊലീസ്​ കസ്​റ്റഡിയിൽനിന്ന്​ ബലമായി മോചിപ്പിച്ചതെന്നും സി.ബി.ഐ എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയെ അറിയിച്ചു. കാസർകോട്​ പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കൃപേഷ് (21), ശരത്​ലാല്‍ (24) എന്നിവർ 2019 ഫെബ്രുവരി 17ന്​ രാത്രി 7.45നാണ് കൊല്ലപ്പെട്ടത്.

10 പേർകൂടി പ്രതിപ്പട്ടികയിൽ, അഞ്ചുപേർ റിമാൻഡിൽ

കാസർകോട്​ പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എം.എൽ.എയും സി.പി.എം കാസർകോട്​ ജില്ല സെക്ര​േട്ടറിയറ്റ്​ അംഗവുമായ കെ.വി. കുഞ്ഞിരാമനെയും സി.ബി.ഐ പ്രതിചേർത്തു. ബുധനാഴ്​ച അറസ്​റ്റിലായ അഞ്ച്​ പ്രതികളെ ഹാജരാക്കിയതിനൊപ്പം എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ്​ കുഞ്ഞിരാമനടക്കം 10 പേരെക്കൂടി കേസിൽ പ്രതിചേർത്തതായി സി.ബി.ഐ അറിയിച്ചത്​.

20ാം പ്രതിയാണ്​ കുഞ്ഞിരാമൻ. കൊലപാതകം നടന്ന്​ രണ്ടാം ദിവസം കാസർകോട്​ പാക്കം ഭാഗത്തുനിന്ന്​ കസ്​റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോർജിനെ കുഞ്ഞിരാമനും മറ്റു പ്രതികളും ചേർന്ന്​ പൊലീസ്​ കസ്​റ്റഡിയിൽനിന്ന്​ മോചിപ്പിച്ചെന്നാരോപിച്ചാണ്​ പ്രതിചേർത്തത്​. പലതവണ വിളിച്ചുവരുത്തി ചോദ്യം ചെയ്​ത്​ പങ്കാളിത്തം വ്യക്തമായതോടെയാണ്​ പ്രതിചേർത്തതെന്ന്​ സി.ബി.ഐ ഡിവൈ.എസ്​.പി അനന്തകൃഷ്​ണൻ 'മാധ്യമ'ത്തോട്​ പറഞ്ഞു.

കസ്​റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇദ്ദേഹത്തിന്​ കുറ്റകൃത്യത്തിൽ കൂടുതൽ ബന്ധമുണ്ടോയെന്ന്​ കണ്ടെത്താനാവൂവെന്നാണ്​ സി.ബി.ഐ നിലപാട്​. എന്നാൽ, അറസ്​റ്റ്​ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി. നേരത്തേ പൊലീസ്​ പ്രതിചേർത്ത 14 പ്രതികളെ കൂടാതെ കുഞ്ഞിരാമൻ അടക്കം 10 പേരെക്കൂടി സി.ബി.ഐ പുതുതായി പ്രതിചേർത്തിട്ടുണ്ട്​.

കഴിഞ്ഞ ദിവസം അറസ്​റ്റിലായ 15 മുതൽ 19വരെ പ്രതികളായ പെരിയ കാഞ്ഞിരടുക്കം കല്യോട്ട്​​ വീട്ടിൽ വിഷ്​ണു സുര എന്ന സുരേന്ദ്രൻ, അടുക്കടകം കാഞ്ഞിരടുക്കം കല്യോട്ട്​​ വീട്ടിൽ എ. മധു എന്ന ശാസ്​ത മധു, പെരിയ എച്ചിലടുക്കം കൂവക്കാട്ട്​ പുത്തൻപുരയിൽ വീട്ടിൽ റെജി വർഗീസ്​, കാഞ്ഞിരടുക്കം വല്ലിയോടൻ വീട്ടിൽ എ. ഹരിപ്രസാദ്​, കാഞ്ഞിരടുക്കം മാവുങ്കൽ രാജു എന്ന പി. രാജേഷ്​ എന്നിവരെ ഈമാസം 15വരെ ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​​ ചെയ്​ത്​ എറണാകുളം സബ്​ ജയിലിലേക്ക്​ അയച്ചു.

ഇവരെ കസ്​റ്റഡിയി​ൽ ആവശ്യപ്പെട്ട്​ അടുത്ത ദിവസംതന്നെ കോടതിയെ സമീപിക്കാനാണ്​ സി.ബി.ഐയുടെ തീരുമാനം. ഇവരെ കൂടാതെ, 20 മുതൽ 24 വരെ പ്രതികളായി കുഞ്ഞിരാമൻ, ബേക്കൽ പാക്കം രാഘവൻ വെളുത്തോളി, പാക്കംവീട്ടിൽ കെ.വി. ഭാസ്​കരൻ, പാക്കം തെക്കനത്ത്​ വീട്ടിൽ ഗോപകുമാർ എന്ന ഗോപൻ വെളുത്തോളി, ബേക്കൽ പള്ളിപ്പുഴ വീട്ടിൽ സന്ദീപ്​ എന്ന സന്ദീപ്​ വെളുത്തോളി എന്നിവരാണ്​ പ്രതിചേർക്കപ്പെട്ട മറ്റുള്ളവർ.

ഇവരെ അറസ്​റ്റ്​ ചെയ്യുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന്​ സി.ബി.ഐ പറഞ്ഞു. രണ്ടാം പ്രതിയെ പൊലീസ്​ കസ്​റ്റഡിയിൽനിന്ന്​ രക്ഷപ്പെടുത്തി കുഞ്ഞിരാമനൊപ്പം ഒത്താശ ചെയ്​തെന്നാണ്​ 21, 22 പ്രതികളായ രാഘവൻ വെളുത്തോളി, കെ.വി. ഭാസ്​കരൻ എന്നിവർക്കെതിരായ ആരോപണം. പ്രതികളെ ഒളിപ്പിക്കാനും തെളിവ്​ നശിപ്പിക്കാനും കൂട്ടുനിന്നെന്ന ആരോപണമാണ്​ 23, 24 പ്രതികളായ ഗോപകുമാർ, സന്ദീപ്​ എന്നിവർക്കെതിരെയുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Periya Twin Murder Case
News Summary - periya murder case: Direct role of arrested accused, four conspirators - CBI
Next Story