Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ...

പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈം ബ്രാഞ്ചിന്​ വി​േട്ടക്കും

text_fields
bookmark_border
peethambaram--telivedupp
cancel

കാസർകോട്​: പെരിയയിൽ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരായ ശരത്​ ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ അന് വേഷണം ക്രൈം ബ്രാഞ്ചിന്​ വിടൻ ആലോചന. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവരെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന ്നും പൊലീസ്​ അറിയിച്ചു. കേസിൽ കൂടുതൽ അറസ്​റ്റ്​ ഇന്നുണ്ടായേക്കും.

സംഭവ സമയത്ത്​ വാഹനം ഒാടിച്ചിരുന്ന വാഹ ന ഉടമ ഏച്ചിലടുക്കത്തെ സജി സി. ജോർജ്ജിനെ ബുധനാഴ്​ച പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. കേസിൽ പ്രതിയായ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ കാഞ്ഞങ്ങാട്​ ഹോസ്​ദുർഗ്​ ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി ബുധനാഴ്​ച ഏഴ്​ ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടിരിക്കുകയാണ്​​. കൊല്ലാനുപയോഗിച്ച ആയുധങ്ങളും അന്വേഷണ ഉദ്യോഗസ്​ഥർ കണ്ടെടുത്തിരുന്നു. സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ ക​​ല്യോ​െ​ട്ട ശാ​സ്​​ത ഗം​ഗാ​ധ​ര​​ൻ നാ​യ​രു​ടെ വീ​ട്ടു​വ​ള​പ്പി​ലെ പൊട്ടക്കിണറ്റിൽനി​ന്നാണ്​​ രക്തംപുരണ്ട ആ​യു​ധ​ങ്ങ​ള്‍ ല​ഭി​ച്ചത്​.

കൊലക്ക്​ പിന്നിൽ പ്രവർത്തിച്ചത്​ സി.പി.എം പ്രവർത്തകർ തന്നെയാണെന്നും പെരിയയിലുണ്ടായത്​ സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നും പൊലീസ് കസ്​റ്റഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​ പീ​താം​ബ​ര​ൻ ഇ​രു​മ്പു​ദ​ണ്ഡു​ കൊ​ണ്ടും മ​റ്റു​ള്ള​വ​ർ വാ​ൾ​കൊണ്ടുമാണ്​ ആക്രമിച്ചതെന്നും റിപ്പോർട്ടിൽ പൊലീസ്​ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട്​ നിലവിൽ അഞ്ചുപേർ കസ്​റ്റഡിയിലുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscrime branchmalayalam newsKasarkode twin murder
News Summary - periya murder case; enquiry may handover to crime branch -kerala news
Next Story