സി.ബി.െഎ അന്വേഷണ ആവശ്യം തിടുക്കത്തിലുള്ളത് –ഹൈകോടതി
text_fieldsകൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സം ഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതിൽ ഹരജിക്കാർ തിടുക്കം കാട്ടിയെന്ന് ഹൈകോ ടതി. കുറ്റപത്രം സമർപ്പിക്കുന്നതിനുമുമ്പ് ഇത്തരമൊരു ആവശ്യമുന്നയിച്ച് ഹരജി ന ൽകിയത് പരാമർശിച്ചാണ് കോടതിയുടെ നിരീക്ഷണം.
നിലവിലെ അന്വേഷണം കാര്യക്ഷമമ ല്ലെന്നും അേന്വഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലി െൻറയും കൃപേഷിെൻറയും മാതാപിതാക്കൾ നൽകിയ ഹരജിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ പരിഗണിച്ചത്. ഹരജി വീണ്ടും 10 ദിവസത്തിനുശേഷം പരിഗണിക്കും.അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമുള്ള തോന്നല്‍ മാധ്യമവാര്‍ത്തകള്‍ മൂലമുണ്ടായതാണെന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് പറയുകയും പിന്നീട് അന്വേഷണത്തെ തുടർന്ന് വ്യക്തി വൈരാഗ്യം മൂലമാണെന്ന് മാറ്റിയതും അപ്രസക്തമാണ്.
രാഷ്ട്രീയ ഗൂഢാലോചനയുടെ സൂചന അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ സ്റ്റേറ്റ്മെൻറിൽ വ്യക്തമാണെന്ന് ഹരജിക്കാരുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
എന്നാൽ, അന്വേഷണം ഫലപ്രദമായും കാര്യക്ഷമമായുമാണെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) വ്യക്തമാക്കി. ആക്രമണത്തിനിടെ പരിക്കേറ്റ ഒരു പ്രതിയുടെ ഡി.എൻ.എ പരിശോധനയും ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധനയും നടത്തിയതടക്കം ചൂണ്ടിക്കാട്ടി അന്വേഷണത്തിെൻറ കാര്യക്ഷമതയും ഡി.ജി.പി ബോധ്യപ്പെടുത്തി. കേസിൽ കുറ്റപത്രം നല്‍കിയതായും വ്യക്തമാക്കി.
കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനി ഹരജി കൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. അന്വേഷണം തൃപ്തികരമല്ലെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല.
ഹരജിക്കൊപ്പം മതിയായ രേഖകളൊന്നും ഹരജിക്കാർ സമർപ്പിച്ചിട്ടില്ല. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് കോടതിക്ക് ബോധ്യപ്പെടണം. അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ പ്രസ്താവനയിലെ കാര്യങ്ങളൊന്നും വെച്ച് അന്വേഷണം കൈമാറി ഉത്തരവിടാനാവില്ലെന്നും കോടതി പറഞ്ഞു.
തുടർന്ന് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ആവശ്യം അനുവദിച്ച കോടതി 10 ദിവസത്തിനുശേഷം ഹരജി പരിഗണിക്കാനായി മാറ്റി.അതേസമയം, കേസിലെ ചില പ്രതികളുടെ ജാമ്യ ഹരജികൾ രാവിലെ പരിഗണിച്ചെങ്കിലും പ്രോസിക്യൂഷെൻറ ആവശ്യം പരിഗണിച്ച് അത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇതിനുശേഷം മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ കേസ് നടപടി വൈകിപ്പിക്കാൻ ചില രഹസ്യ അജണ്ടകൾ ഉള്ളതായി സംശയിക്കുന്നെന്ന് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ വാക്കാൽ പരാമർശിച്ചു. പെരിയ കേസ് മാറ്റിവെക്കാനുള്ള പ്രോസിക്യൂഷെൻറ ആവശ്യപ്പെടലുമായി ബന്ധപ്പെടുത്തി കോടതിയുടെ പരാമർശം പ്രോസിക്യൂഷന് നേരെയാണെന്ന തരത്തിലുള്ള പ്രചാരണം ഇതേതുടർന്നുണ്ടായി.ഉച്ചക്ക് ശേഷം ഇക്കാര്യം ഡി.ജി.പി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ പ്രോസിക്യൂഷനെതിരായിരുന്നില്ല പരാമർശമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷനും കോടതി ജീവനക്കാരും ഇക്കാര്യത്തിൽ കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മറ്റ് ചില സെക്ഷനുകളിൽനിന്ന് ഇത്തരം രഹസ്യ അജണ്ടകൾ ഉണ്ടാകുന്നുണ്ടോയെന്നാണ് സംശയം പ്രകടിപ്പിച്ചതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.