പെരിയ: സി.ബി.െഎ അന്വേഷണത്തിന് സ്റ്റേയില്ല
text_fieldsകൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല . അന്വേഷണം സി.ബി.ഐക്ക് വിട്ട് സെപ്റ്റംബർ 30ലെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച ് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചു. അേന്വഷണം നിഷ്പക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട യൂത്ത് കോൺഗ് രസ് പ്രവർത്തകരായ ശരത്ലാലിെൻറയും കൃപേഷിെൻറയും മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് നേരത്തേ അന് വേഷണം സി.ബി.ഐക്ക് കൈമാറിയത്. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
കേസ് ഡയറി പോലും പരിശോധിക്കാതെയാണ് സിംഗിൾബെഞ്ച് കുറ്റപത്രം റദ്ദാക്കിയതെന്ന് സർക്കാറിനുവേണ്ടി ഹാജരായ മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടി. നീതിയുക്തമായ കുറ്റപത്രമുണ്ടെങ്കിലേ ന്യായമായ വിചാരണ സാധ്യമാകൂവെന്ന് വാക്കാൽ നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ആയുധം കണ്ടെടുത്ത ഫോറൻസിക് സർജെൻറ മൊഴി ഒരുമാസം കഴിഞ്ഞാണ് രേഖപ്പെടുത്തിയതെന്ന കാര്യവും ഓർമിപ്പിച്ചു.
എന്നാൽ, ആയുധങ്ങൾ കണ്ടെടുത്ത് കോടതി മുമ്പാകെ സമർപ്പിച്ചതാണെന്നും കോടതിയുടെ നിർദേശപ്രകാരമാണ് തുടർനടപടി സ്വീകരിച്ചതെന്നും സർക്കാർ വിശദീകരിച്ചു. മൂന്നുപേരെ തെളിവില്ലാതെ പ്രതിയാക്കിയെന്നും കൊലപാതകത്തിന് മുമ്പ് ചേർന്ന പാർട്ടി യോഗത്തിൽ പങ്കെടുത്തവർ ഫോണിൽ വിളിച്ചതായും സിംഗിൾ ബെഞ്ച് ഉത്തരവിൽ പറയുന്നതായി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുമ്പു പൈപ്പുകൾ കൊണ്ടടിച്ചാൽ പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ പറയുന്ന തരത്തിലുള്ള മുറിവുകളുണ്ടാകുന്നതെങ്ങനെയെന്നും കോടതി ആരാഞ്ഞു. കേസിൽ തുടരന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്നും ഏത് ഏജൻസിയാണ് അന്വേഷണം നടത്തേണ്ടതെന്നും പരിശോധിക്കുമെന്ന് വ്യക്തമാക്കിയ കോടതി തുടർന്നാണ് അപ്പീൽ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയത്.
അതേസമയം, അന്വേഷണം ഏറ്റെടുത്ത് എറണാകുളം സി.ജെ.എം കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചെന്ന് സി.ബി.ഐ വ്യക്തമാക്കി. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഫയൽ ലഭിച്ചില്ല. കേസ് ഡയറിയും ലഭ്യമായില്ല. കാസർകോട് കോടതിയിലെ രേഖകൾ എറണാകുളം കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും സി.ബി.ഐ അഭിഭാഷകൻ പറഞ്ഞു. അന്വേഷണം സി.ബി.ഐക്ക് വിടാത്തതിനെതിരെ കോടതിയലക്ഷ്യ ഹരജി നിലവിലുള്ളതായി കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.