Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആക്രമിച്ചത് കൊല്ലാൻ...

ആക്രമിച്ചത് കൊല്ലാൻ തന്നെ; കാരണമായത് രാഷ്​ട്രീയ വിരോധം

text_fields
bookmark_border
ആക്രമിച്ചത് കൊല്ലാൻ തന്നെ; കാരണമായത് രാഷ്​ട്രീയ വിരോധം
cancel
പെരിയ (കാസർകോട്​): പെരിയ കല്യോട്ട്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരായ കൃപേഷ്​, ശരത്​ലാൽ എന്നിവരെ കൊലപ്പെടുത് തിയത്​ രാഷ്​ട്രീയവിരോധത്താലാണെന്നും പ്രതികൾ സി.പി.എം പ്രവർത്തകരാണെന്നും റിമാൻഡ്​​ റിപ്പോർട്ട്​. കേസിൽ അറസ ്​റ്റിലായ സി.പി.എം പെരിയ ​േലാക്കൽ കമ്മിറ്റിയംഗം എ. പീതാംബരനെ ബുധനാഴ്​ച വൈകുന്നേരം ഹോസ്​ദുർഗ്​ ജുഡീഷ്യൽ മജിസ് ​ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോഴാണ്​ അന്വേഷണസംഘം റിമാൻഡ്​ റിപ്പോർട്ട്​ സമർപ്പിച്ചത്​. അ​േന്വഷണസംഘത ്തി​​​​െൻറ അപേക്ഷ പരിഗണിച്ച്​ പ്രതിയെ ഏഴുദിവസത്തേക്ക്​ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പീതാംബരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്​. കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും കണ്ടെത്തി​. പീതാംബരനുമായി പൊലീസ് ബുധനാഴ്ച നടത്തിയ തെളിവെടുപ്പിലാണ്​ വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച നാലു ഇരുമ്പുദണ്ഡുകളും​ ലഭിച്ചത്. സി.പി.എം പ്രവർത്തകൻ ക​ല്യോ​െട്ട ശാസ്​ത ഗംഗാധര​ൻ നായരുടെ വീട്ടുവളപ്പിൽനിന്ന്​ ലഭിച്ച ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ്​ പ്രതികൾ ആക്രമിച്ചതെന്ന്​ റിമാൻഡ്​ റിപ്പോർട്ടിൽ പറയുന്നു. പീതാംബരൻ ഇരുമ്പുദണ്ഡു​ കൊണ്ടും മറ്റുള്ളവർ വാൾകൊണ്ടുമാണ്​ ആക്രമിച്ചത്​.

പെരിയ കൊലപാതകം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചെന്നും റിപ്പോർട്ടിലുണ്ട്​. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം കാസർകോട്​ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി. ചൊവ്വാഴ്ചയാണ് പീതാംബരനെ പൊലീസ് അറസ്​റ്റ്​ചെയ്തത്. ഇയാൾക്കുവേണ്ടി പ്രാദേശികപ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ആറംഗസംഘവും കസ്​റ്റഡിയിലുണ്ട്. പീതാംബരനും കസ്​റ്റഡിയിലുള്ള രണ്ടുപേരുമാണ്​ കൊലനടത്തിയതെന്ന് ഇവർ മൊഴി നൽകിയിരുന്നു.

ക്വേട്ടഷൻ സംഘമുണ്ടെന്ന് സത്യനാരായണനും കൃഷ്ണനും
കാ​സ​ർ​കോ​ട്​: ത​ങ്ങ​ളു​ടെ മ​ക്ക​ളെ കൊ​ന്ന​തി​നു പി​ന്നി​ൽ ക്വ​േ​ട്ട​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ പ​ങ്കു​ണ്ടെ​ന്ന്​ ക​ല്യോ​ട്ട്​ കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​​െൻറ പി​താ​വ്​ കൃ​ഷ്​​ണ​നും ശ​ര​ത്ത്​​ലാ​ലി​​െൻറ പി​താ​വ്​ സ​ത്യ​നാ​രാ​യ​ണ​നും പ്ര​തി​ക​രി​ച്ചു. താ​നാ​ണ്​ കൊ​ല ന​ട​ത്തി​യ​തെ​ന്നും ക്വ​േ​ട്ട​ഷ​ൻ സം​ഘ​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ പീ​താം​ബ​ര​​ൻ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​രു​വ​ർ​ക്കും നേ​ര​േ​ത്ത ത​ന്നെ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​​ല്ലെ​ന്നും സ​ത്യ​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. പീ​താം​ബ​ര​ൻ മാ​ത്രം വി​ചാ​രി​ച്ചാ​ൽ അ​റു​കൊ​ല ന​ട​ത്താ​നാ​വി​ല്ല. പാ​ർ​ട്ടി നേ​താ​ക്ക​ൾ അ​റി​ഞ്ഞ്​ ക്വ​േ​ട്ട​ഷ​ൻ സം​ഘം ത​ന്നെ​യാ​ണ്​ കൊ​ല ന​ട​ത്തി​യ​ത്. സി.​പി.​എം ഏ​ച്ചി​ല​ട​ക്കം ബ്രാ​ഞ്ച്​ ക​മ്മി​റ്റി അ​റി​ഞ്ഞു​ത​ന്നെ​യാ​ണ്​ കൊ​ല​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ ഏ​റെ​ക്കാ​ല​മാ​യി കൃ​പേ​ഷി​നെ വേ​ട്ട​യാ​ടി​യി​രു​ന്നു​വെ​ന്ന്​ കൃ​ഷ്​​ണ​ൻ പ​റ​ഞ്ഞു. പ​ഠി​ക്കു​ന്ന കാ​ല​ത്ത്​ എ​സ്.​എ​ഫ്.​െ​എ നി​ര​ന്ത​രം ആ​ക്ര​മി​ച്ചു. യൂ​ത്ത്​ കോ​ൺ​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​തു​മു​ത​ൽ ഭീ​ഷ​ണി ശ​ക്ത​മാ​യി. എ​വി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യാ​ലും കൃ​പേ​ഷി​നെ പ്ര​തി ചേ​ർ​ക്കു​ന്ന​ത്​ സി.​പി.​എ​മ്മി​​െൻറ രാ​ഷ്​​ട്രീ​യ വി​രോ​ധം കാ​ര​ണ​മാ​ണ്. ഇ​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പീ​താം​ബ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കൃ​പേ​ഷി​നെ പ്ര​തി ചേ​ർ​ത്ത​ത്. സം​ഭ​വ​സ​മ​യ​ത്ത്​ സ്​​ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ ബോ​ധ്യ​മാ​യ​തോ​ടെ കേ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. കൊ​ല ന​ട​ത്തി​യ​ത്​ ഒ​രാ​ള​ല്ല. ജി​ല്ല​യി​ലെ പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്ക്​​ അ​റി​വു​ണ്ടാ​കും. ക​ളി​യാ​ട്ടം​പോ​ലെ​യു​ള്ള സ്​​ഥ​ലം കൊ​ല​പാ​ത​ക​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്​ അ​തി​​െൻറ ഭാ​ഗ​മാ​ണ്​ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkerala newsmalayalam newsPeethambaranperiya murderkasargode murder
News Summary - periya murder case- kerala news
Next Story