’കുനിയാൻ പറയുമ്പോൾ ഇഴയാൻ തയാറാകുന്ന ഉദ്യോഗസ്ഥരെയാണ് സി.പി.എമ്മിന് ഇഷ്ടം’
text_fieldsകോട്ടയം: പെരിയ ഇരട്ടക്കൊലക്കേസ് അേന്വഷിക്കാൻ ക്രൈംബ്രാഞ്ച് െഎ.ജി എസ്. ശ്രീജിത്തിന് എന്തു യോഗ്യതയാണു ള്ളതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എം ഇരിക്കാന്‍ പറഞ്ഞാല്‍ ഇഴയുന്ന പൊലീസ് ഉദ്യേ ാഗസ്ഥനായ ശ്രീജിത്തിെൻറ മുൻകാല ചരിത്രംകൂടി പരിശോധിക്കണം. കേസ് അട്ടിമറിക്കാനാണ് അദ്ദേഹത്തെ നിയോഗിച്ചത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും നടത്തിയ രഹസ്യകൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഇതെന്നും മുല്ലപ്പള്ള ി വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ടി.പി വധക്കേസിലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും െഎ.ജിയുടെ നിലപാടു കൾ ജനം കണ്ടതാണ്. യുവതികളെ ശബരിമലയിൽ കയറ്റാന്‍ നടന്ന നാടകത്തിലെ അംഗരക്ഷകനായ നടനാണ്. സി.പി.എം പ്രതിസ്ഥാനത്ത് വരുന്ന കേസുകള്‍ അട്ടിമറിച്ച പാരമ്പര്യമുള്ളയാളുമാണ്. സര്‍ക്കാറും സി.പി.എമ്മും പ്രതിരോധത്തിലാകുമ്പോഴാണ് കേസുകള്‍ ഇദ്ദേഹത്ത ഏൽപിക്കുന്നത്. െഎ.പി.എസ് എന്ന മൂന്നക്ഷരത്തിനുതന്നെ അപമാനമാണ് ശ്രീജിത്. കെവിൻ കേസിൽ ആരോപണവിധേയനായ എസ്.പി മുഹമ്മദ് റഫീഖിനെയാണ് സഹായിയായി നിയോഗിച്ചിരിക്കുന്നത്.
കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണം. അേന്വഷണം സി.ബി.െഎയെ ഏൽപിച്ചാൽ കൊലപാതകത്തില്‍ ഉന്നത നേതാക്കൾക്കുള്ള പങ്ക് പുറത്തുവരും. അതിനെ സി.പി.എം ഭയക്കുകയാണ്. കോടിയേരിയുടെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം. കരുണയുടെ അംശം മനസ്സിലുണ്ടെങ്കില്‍ കൊലപാതക രാഷ്ട്രീയം ഇനി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കണം.
സി.പി.എം സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുന്ന പാർട്ടിയായി മാറി. ആദ്യം ബ്ലാക്ക്മെയിൽ നടത്തും. വഴങ്ങില്ലെന്ന് കണ്ടാൽ ദ്രോഹിക്കും. എൻ.എസ്.എസ് എസിനെ വിമർശിക്കാൻ കോടിയേരിക്ക് എന്താണ് അവകാശം. എൻ.എസ്.എസിെൻറ ചരിത്രം അദ്ദേഹം പഠിക്കണം. സഭ നേതാക്കൾക്കെതിരെ അസഭ്യം പറഞ്ഞിട്ട് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാൽക്കൽ പോയി നമസ്‌കരിക്കുന്ന ചരിത്രമാണ് പിണറായിയുടേത്.
സീറ്റ് തർക്കം കേരള കോൺഗ്രസിലെ ആഭ്യന്തര വിഷയമാണ്. അത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കില്ല. കോൺഗ്രസിന് തലവേദനയുമാകില്ല. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് മോൻസ് ജോസഫ് എം.എൽ.എയോട് സൗഹാർദപരമായി പറഞ്ഞു. മാണി ഗ്രൂപ്പിൽ പ്രശ്നമുണ്ടാകില്ല. ജോസഫും പ്രശ്നമുണ്ടാക്കില്ല.
ഉമ്മൻ ചാണ്ടി മത്സരിച്ചാൽ തെരഞ്ഞെടുപ്പിെൻറ സ്വഭാവം തന്നെ മാറും. മത്സരിക്കണമെന്ന് ഹൈകമാന്‍ഡാണ് പറയേണ്ടത്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ഇതേവരെ പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.