Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: രക്തക്കറ പുരണ്ട വടിവാൾ കണ്ടെത്തി; പ്രതികൾ റിമാൻഡിൽ

text_fields
bookmark_border
periya-murder-prathikal
cancel
camera_alt??????????????????? ???????? ????????? ????????????????

പെരിയ: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്​​ലാൽ, കൃപേഷ്​ എന്നിവ​രെ കൊലപ്പെടുത്താൻ ഉപയോഗിച്ച പ്രധാന ആ യുധം കണ്ടെത്തി. രക്തക്കറ പുരണ്ട വടിവാളാണ് കണ്ടെത്തിയത്. കേസിൽ വ്യാഴാഴ്​ച അറസ്​റ്റിലായ അഞ്ച് പ്രതികളെ രണ്ടാഴ് ചത്തേക്ക് റിമാൻഡ്ചെയ്തു. എച്ചിലടുക്കം താമസിക്കുന്ന കെ.എം. സുരേഷ്, എച്ചിലടുക്കത്തെ കരിയപ്പുവി​െൻറ മകൻ കെ. അനിൽ കുമാർ, കുണ്ടംകുഴി സ്വദേശിയും കല്യോട്ട് താമസക്കാരനുമായ അശ്വിൻ, എച്ചിലടുക്കം പിലാക്കത്തൊട്ടിലെ രവീന്ദ്ര​​െ ൻറ മകൻ ശ്രീരാഗ്, കല്യോെട്ട ശാസ്ത ഗംഗാധര​​െൻറ മകൻ ഗിജിൻ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ്ചെയ്തത്.

നാ ലാം പ്രതി അനില്‍കുമാറിനെയും ഏഴാം പ്രതി ഗിജിനെയും എച്ചിലടുക്കം മാവുങ്കാലിലെത്തിച്ച് നടത്തിയ അരമണിക്കൂര്‍ നീ ണ്ട തെളിവെടുപ്പിലാണ് 27 ഇഞ്ച് നീളമുള്ള വടിവാള്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ മറ്റൊരു പറമ്പില്‍നിന്ന് രണ്ടു വാളുകള് ‍കൂടി കണ്ടെടുത്തു. കൊല നടത്തിയശേഷം പ്രതികള്‍ കുളിച്ച് വസ്ത്രം മാറാനായെത്തിയ പാക്കം വെളുത്തോളിയിലെ വീട്ടിലെത ്തിച്ച് തെളിവെടുത്തു. തൊട്ടപ്പുറത്തെ വിജനമായ സ്ഥലത്തെ വെള്ളമില്ലാത്ത തോട്ടിലിട്ട് വസ്ത്രങ്ങള്‍ കത്തിച്ചതും കണ്ടെത്തി. വസ്​ത്രം കത്തിച്ചതി​​െൻറ അവശിഷ്​ടങ്ങള്‍ പൊലീസ്​ ശേഖരിച്ചിട്ടുണ്ട്​. ഇത്​ ശാസ്ത്രീയ പരിശോധനക്ക ്​ വിധേയമാക്കും. കൊലപാതകത്തിനുശേഷം പ്രതി സുരേഷ് ഉപേക്ഷിച്ച ഷര്‍ട്ട്​ കശുമാവിൻതോപ്പിൽനിന്ന്​ കണ്ടെത്തി.

പിടിയിലായ പ്രതികളെല്ലാം കൊലപാതകത്തിൽ നേരിട്ട് പ​െങ്കടുത്തതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്. കൃപേഷിനെ ആദ്യം വെട്ടിയത് സുരേഷാണ്. പീതാംബരൻ ത​​െൻറ രാഷ്​ട്രീയസ്വാധീനമുപയോഗിച്ച് പ്രതികളെ സംഘടിപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഇവരുടെ അന്വേഷണത്തിൽ ഏഴുപേരാണ്​ പിടിയിലായത്​. ഇതിൽ മുഖ്യപ്രതികളായ എ. പീതാംബരനെ ഏഴുദിവസത്തേക്കും സജി സി. ജോർജിനെ ആറുദിവസവും പൊലീസ്​ കസ്​റ്റഡിയിൽ വിട്ടുകൊടുത്തിട്ടുണ്ട്​. അവശേഷിക്കുന്ന അഞ്ചുപേരെ കൂടി കസ്​റ്റഡിയിൽ കിട്ടാൻ അപേക്ഷ പൊലീസ്​ തിങ്കളാഴ്ച സമർപ്പിക്കും. അതിനിടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് സർക്കാർ ഉത്തരവായി. അടുത്തദിവസംതന്നെ കേസന്വേഷണം പൂർണമായും ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ. പ്രദീപ്കുമാർ പറഞ്ഞു.


പെരിയ ഇരട്ടക്കൊല: വീട്​ സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി; തടയിട്ട്​ കോൺഗ്രസ്​
കാസർകോട്​: പെരിയ ഇരട്ടക്കൊലയിൽ സംസ്​ഥാന രാഷ്​ട്രീയം തിളക്കവേ, വെള്ളിയാഴ്​ച കാസർകോ​െട്ടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചില്ല. ശരത്​​ലാലി​​െൻറയും കൃപേഷി​​െൻറയും വീട്ടിൽ പോകാൻ മുഖ്യമന്ത്രിക്ക്​ താൽപര്യമുണ്ടായിരുന്നുവെങ്കിലും കോൺഗ്രസ്​ നേതൃത്വം മുഖംതിരിച്ചതായാണ്​ വിവരം. മുഖ്യമന്ത്രി വരുമെന്ന പ്രതീക്ഷയിലായിരുന്നു ​െകാല്ലപ്പെട്ടവരുടെ കുടുംബം. മുഖ്യമന്ത്രിക്ക്​ സ്വാഗതമെന്നും ഞങ്ങളുടെ ദുരവസ്​ഥ അദ്ദേഹം നേരിട്ട്​ മനസ്സിലാക്ക​െട്ടയെന്നും കൃപേഷി​​െൻറ പിതാവ്​ കൃഷ്​ണൻ രാവിലെ പറഞ്ഞു. സി.ബി.​െഎ അന്വേഷണം ​വേണമെന്ന ആവശ്യമുൾപ്പെടെ മുഖ്യമന്ത്രിക്ക്​ മുന്നിൽ പറയാനിരുന്ന അദ്ദേഹം, മുഖ്യമന്ത്രി വരുന്നില്ലെന്ന വിവരമറിഞ്ഞപ്പോൾ നിരാശ മറച്ചുവെച്ചതുമില്ല. മുഖ്യമന്ത്രി വീട്ടിൽ വരാത്തത്​ വേദനാജനകമെന്ന്​ കൃഷ്​ണൻ പ്രതികരിച്ചു.

മുഖ്യമന്ത്രി താൽപര്യം പ്രകടിപ്പിച്ചെങ്കിലും ജില്ലയിലെ കോൺഗ്രസ്​ നേതൃത്വം അതിന്​ അനുകൂല നിലപാടല്ല എടുത്തതെന്ന്​ പി. കരുണാകരൻ എം.പി പറഞ്ഞു. കോൺഗ്രസ്​ നേതൃത്വം നിഷേധാത്​മക സമീപനം സ്വീകരിച്ചതിനാലാണ്​ മുഖ്യമന്ത്രി ഇരുവരുടെയും വീടുകളിൽ പോകാതിരുന്നതെന്ന്​ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റംഗം കെ.വി. കുഞ്ഞിരാമൻ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ തങ്ങളെ സമീപിച്ചിട്ടില്ലെന്നും അത്തരം ഒരു നിലപാടെടുത്തിട്ടില്ലെന്നും ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ വ്യക്​തമാക്കി. മുഖ്യമന്ത്രി വീടുകളിൽ പോകുന്നതിന്​ എതിരുനിൽക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും തങ്ങൾ അനുകൂല നിലപാടെടുത്തില്ലെന്നു പറയുന്നത്​ പ്രത്യേക താൽപര്യം മുൻനിർത്തിയാകുമെന്നും ഹക്കീം കുന്നിൽ പറഞ്ഞു.

രാവിലെ കാസർകോട്ടായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യപരിപാടി. അടുത്ത പരിപാടി കാഞ്ഞങ്ങാട്ടും. പെരിയ വഴിയാണ്​ മുഖ്യമന്ത്രി കാസർകോട്ടുനിന്ന്​ കാഞ്ഞങ്ങ​ാ​േട്ടക്ക്​ എത്തിയത്​. കാസർകോ​െട്ട പാർട്ടി പരിപാടിയിൽ ഇരട്ടക്കൊലയെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി, പെരിയ വഴി കടന്നുപോകു​േമ്പാൾ ഇരകളു​െട വീട്ടിലെത്തുമെന്ന പ്രതീക്ഷ പൊതുവിലുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ്​ ശക്​തികേന്ദ്രത്തിലെ വീട്ടി​ൽ മുഖ്യമന്ത്രി എത്തിയാൽ പ്രവർത്തകരുടെ പ്രതികരണം സംബന്ധിച്ച്​ പാർട്ടിക്കും പൊലീസിനും ആശങ്കകളുണ്ടായിരുന്നു.

പ്രവർത്തകരെ നിയന്ത്രിക്കുന്നത്​ സംബന്ധിച്ച്​ കോൺഗ്രസ്​ നേതൃത്വത്തി​​െൻറ ഇടപെടൽ സി.പി.എം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ​അങ്ങനെയെന്തെങ്കിലും ഉറപ്പുനൽകാൻ കോൺഗ്രസ്​ നേതൃത്വം തയാറായില്ല. ഇര​ട്ടക്കൊലയിൽ സി.പി.എമ്മിനേറ്റ പരിക്ക്​ മയപ്പെടുത്തുകയാണ്​ മുഖ്യമന്ത്രി വീട്​ സന്ദർശിക്കാനൊരുങ്ങിയതി​​െൻറ രാഷ്​ട്രീയ ലക്ഷ്യം. ഇപ്പോൾ തങ്ങൾക്കുള്ള മേൽക്കൈ കളയേണ്ടതില്ലെന്ന നിലപാടെടുത്ത കോൺഗ്രസ്​ നേതൃത്വം മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്​ തടയിടുകയും ചെയ്​തു.


അറുകൊലക്ക്​ ശേഷവും അപമാനം: ശരത്‌ലാല്‍ ക്രിമിനലെന്ന്​ മുൻ എം.എൽ.എ
പെരിയ: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്‌ലാലിനെ ക്രിമിനലെന്ന് വിളിച്ച്​ സി.പി.എം മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍. ക്രിമിനല്‍ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് ഉപയോഗിക്കുന്ന പ്രവര്‍ത്തകനായിരുന്നു ശരത്‌ലാലെന്നും കോണ്‍ഗ്രസ് ക്രിമിനലുകളുടെ നാടാണ് പെരിയയിലെ കല്യോട്ടെന്നും സ്വകാര്യ വാർത്താചാനലിനോട് അദ്ദേഹം പറഞ്ഞു. കല്യോട്ട് എന്ന് പറയുന്നത് ക്രിമിനല്‍ മനസ്സുള്ള കോണ്‍ഗ്രസുകാര്‍ താമസിക്കുന്ന പ്രദേശമാണ്. കല്യോട്ടും പരിസരത്തും കോണ്‍ഗ്രസി​േൻറതല്ലാത്ത സംഘടനാ പ്രവര്‍ത്തനം പാടില്ലെന്ന നിലപാടാണ് അവര്‍ക്കുള്ളത്.

പീതാംബരനും സുഹൃത്തുക്കള്‍ക്കുമെതിരായ ആക്രമണത്തില്‍ പ്രതിയായ ശരത്​ലാല്‍ നിരവധി ജാമ്യമില്ല കേസുകളില്‍ പ്രതിയാണ്. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള, നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ള, പരസ്യമായി തന്നെ സി.പി.എമ്മി​​െൻറ പ്രചാരണ ബോര്‍ഡുകളും മറ്റും നശിപ്പിച്ചിട്ടുള്ള ഒരു ചെറുപ്പക്കാരനാണ്. കോണ്‍ഗ്രസ് സംരക്ഷിക്കുന്ന, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരുപാട് പേര്‍ കല്യോട്ടുണ്ട്. സി.പി.എമ്മി​​െൻറ ഏതെങ്കിലും കേന്ദ്രങ്ങളുമായി ആലോചിച്ചോ അനുവാദം ചോദിച്ചോ നടത്തിയ ഒരു കൊലപാതകമല്ല ഇതെന്നും കെ.വി. കുഞ്ഞിരാമൻ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജില്ല പൊലീസ് ചീഫ് ജയിംസ് ജോസഫ്, കണ്ണൂര്‍ എസ്.പി എസ്. ശിവവിക്രം, ഡിവൈ.എസ്.പിമാര്‍ തുടങ്ങിയവരുമായാണ് ഗവ. ​െറസ്​റ്റ്​ഹൗസില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.സി.പി.എം ജില്ല നേതാക്കളുമായും അടച്ചിട്ട മുറിയില്‍ മുഖ്യമന്ത്രി ഒരുമണിക്കൂറോളം സംസാരിച്ചു. പി. കരുണാകരന്‍ എം.പി, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, ഇടതുമുന്നണി കണ്‍വീനര്‍ കെ.പി. സതീഷ് ചന്ദ്രന്‍, എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ല പഞ്ചായത്തംഗം അഡ്വ. വി.പി.പി. മുസ്തഫ എന്നിവരുമായാണ്​ ചര്‍ച്ച നടത്തിയത്​. ഇന്നലെ രാവിലെ 9.30ഓടെയാണ് കണ്ണൂരില്‍നിന്ന് കാര്‍ മാര്‍ഗം മുഖ്യമന്ത്രി കാസർകോ​െട്ടത്തിയത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsYouth Congress MurderPeriya Twin Murder Case
News Summary - Periya murder case-Kerala news
Next Story
RADO