‘വാഴപ്പിണ്ടി’ സമരം: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
text_fieldsതൃശൂർ: കേരള സാഹിത്യ അക്കാദമിയില്‍ അതിക്രമിച്ച് കയറി പ്രസിഡൻറിെൻറ കാറില്‍ വാഴപ്പിണ്ടി വെച്ച് പ്രതിഷേധിച് ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. സർക്കാർ സ്ഥലത്ത് അതിക്രമിച്ച് കയറൽ, മുദ്രാവാക്യം മുഴക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഡി.സി.സി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ ലാലൂര്‍ എന്നിവരടക്കം 13 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ ഇടതുപക്ഷ സാസ്‌കാരിക നായകര്‍ മൗനം പാലക്കുന്നു എന്നാരോപിച്ചാണ് സാഹിത്യ അക്കാദമി ആസ്ഥാനത്ത് പോർച്ചിൽ നിർത്തിയിട്ട അക്കാദമി പ്രസിഡൻറ് ൈവശാഖെൻറ ഒൗദ്യോഗി കാറിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴപ്പിണ്ടി വെച്ചത്. യൂത്ത് കോണ്‍ഗ്രസ് സമരത്തെ മുഖ്യമന്ത്രി ഫേസ്ബുക്കിൽ വിമർശിച്ചതിന് പിന്നാലെയാണ് സമരക്കാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.
മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയായി ഇന്നെല യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് തപാലിൽ വാഴപ്പിണ്ടി അയച്ചുകൊടുത്ത് പ്രതിഷേധിച്ചു. വാഴപ്പിണ്ടിേയന്തി പ്രകടനമായി തൃശൂർ സ്പീഡ് പോസ്റ്റ് ഓഫിസിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അവിടെ തടഞ്ഞു. തുടർന്ന് അത് കൊറിയർ വഴി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മേൽവിലാസത്തിൽ അയച്ചാണ് വാഴപ്പിണ്ടി ചലഞ്ച് സമരം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.