പെരിയ ഇരട്ടക്കൊല: കോടതിയലക്ഷ്യ ഹരജി പിൻവലിച്ചു
text_fieldsകൊച്ചി: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവത്തകർ കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ടെങ്കിലും ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് കൈമാറിയില്ലെന്ന് ആരോപിക്കുന്ന കോടതിയലക്ഷ്യ ഹരജി പിൻവലിച്ചു. തുടരന്വേഷണത്തിന് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ കോടതിയലക്ഷ്യ കേസിലെ നടപടികൾ സിംഗിൾബെഞ്ചിനു പരിഗണിക്കാൻ കഴിയാത്തതിനാലാണ് മാതാപിതാക്കൾ നൽകിയ ഹരജി പിൻവലിച്ചത്.
സി.ബി.ഐ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് സുധീന്ദ്രകുമാറിെൻറ മുമ്പാകെ ഹരജി എത്തിയെങ്കിലും സിംഗിൾബെഞ്ചിന് കേസുമായി മുന്നോട്ടു പോകാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് സി.ബി.ഐ അന്വേഷണ ഉത്തരവുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.